കാര്‍ബണ്‍ ടാക്‌സ് ഒഴിവാക്കാനൊരുങ്ങി ബീസി സര്‍ക്കാര്‍ 

By: 600002 On: Mar 15, 2025, 11:44 AM


കണ്‍സ്യൂമര്‍ ബേസ്ഡ് കാര്‍ബണ്‍ ടാക്‌സ് ഒഴിവാക്കാന്‍ പുതിയ നിയമനിര്‍മാണം രൂപപ്പെടുത്തുമെന്ന് ബ്രിട്ടീഷ് കൊളംബിയ പ്രീമിയര്‍ ഡേവിഡ് എബി പ്രഖ്യാപിച്ചു. പുതിയ പ്രധാനമന്ത്രിയായി അധികാരമേറ്റ മാര്‍ക്ക് കാര്‍ണിയുടെ ആദ്യ കാബിനറ്റ് യോഗത്തില്‍ ഉപഭോക്തൃ കാര്‍ബണ്‍ ടാക്‌സ് നിര്‍ത്തലാക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രവിശ്യാ സര്‍ക്കാരിന്റെ നീക്കം. 

കാര്‍ബണ്‍ ടാക്‌സ് ഏര്‍പ്പെടുത്തണമെന്ന നിബന്ധന ഫെഡറല്‍ സര്‍ക്കാര്‍ നീക്കം ചെയ്യുന്നതിനാല്‍, പ്രവിശ്യയിലെ ജനങ്ങള്‍ക്ക് കാറുകളില്‍ ഇന്ധനം നിറയ്ക്കുമ്പോഴോ ശൈത്യകാലത്ത് വീടുകളിലെ താപനില ക്രമീകരിക്കുമ്പോഴോ ബുദ്ധിമുട്ട് അനുഭവപ്പെടാതിരിക്കാന്‍ ഉപഭോക്തൃ കാര്‍ബണ്‍ നിരക്ക് പിന്‍വലിക്കാനുള്ള നടപടികള്‍ വേഗത്തില്‍ നടപ്പിലാക്കുമെന്ന് ഡേവിഡ് എബി കൂട്ടിച്ചേര്‍ത്തു.