ഡ്രൈവിംഗിനിടെ ഡോറുകള്‍ തുറന്നുപോകുന്നു; കാനഡയില്‍ ലാന്‍ഡ് റോവര്‍ വാഹനങ്ങള്‍ തിരിച്ചുവിളിച്ചു 

By: 600002 On: Mar 15, 2025, 11:19 AM

 

ഡ്രൈവിംഗിനിടെ ഡോറുകള്‍ തനിയെ തുറന്നുപോകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെ കാനഡയില്‍ ലാന്‍ഡ് റോവര്‍ വാഹനങ്ങള്‍ തിരിച്ചുവിളിച്ചു. ഈ വാഹനങ്ങളുടെ ഡോറുകള്‍ അടച്ചാലും ശരിയായി ലോക്ക് വീഴുന്നില്ലെന്ന് ട്രാന്‍സ്‌പോര്‍ട്ട് കാനഡ പറഞ്ഞു. വാഹനമോടുമ്പോള്‍ ഡോറുകള്‍ പെട്ടെന്ന് തുറക്കുന്നതിലൂടെ അപകടസാധ്യത വര്‍ധിക്കുന്നു. 2016 മോഡല്‍ ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍, റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് എന്നീ വാഹനങ്ങളാണ് തിരിച്ചുവിളിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.