ഒരു ലക്ഷം ഡോളറിലധികം വരുന്ന വ്യാജ കനേഡിയൻ കറൻസി പിടിച്ചെടുത്തു

By: 600110 On: Mar 14, 2025, 4:05 PM

ചൈനയിൽ നിന്നെത്തിയ 100,000 ഡോളറിലധികം വ്യാജ കനേഡിയൻ കറൻസി പിടിച്ചെടുത്തു. കാനഡ ബോർഡർ സർവീസസ് ഏജൻസിയും നോവ സ്കോഷ്യ ആർ‌സി‌എം‌പിയും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ ആണ് വ്യാജ കറൻസി പിടികൂടിയത്. 

ഈ വർഷം ആദ്യം ചൈനയിൽ നിന്ന് അയച്ച സംശയാസ്പദമായ ഒരു പാർസൽ സിബിഎസ്എ ഉദ്യോഗസ്ഥർ തടഞ്ഞതോടെയാണ് അന്വേഷണം ആരംഭിച്ചത്. ജനുവരി ഒൻപതിന്, ക്യൂബെക്കിലെ മിറാബെൽ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ കനേഡിയൻ കറൻസിയിലേതിന് സമാനമായ വ്യാജ ഹോളോഗ്രാഫിക് സ്റ്റിക്കറുകൾ അടങ്ങിയ ഒരു പാക്കേജ് കണ്ടെത്തിയതായി പോലീസിൽ അറിയിച്ചിരുന്നു. പിന്നീട്, ജനുവരി 27ന്, ഒൻ്റാരിയോയിലെ മിസിസാഗയിലുള്ള ഒരു അന്താരാഷ്ട്ര കാർഗോയിൽ 30,000 ഡോളർ വിലമതിക്കുന്ന വ്യാജ 10, 20, 50, 100 നോട്ടുകൾ  പിടിച്ചെടുക്കുകയും ചെയ്തു. രണ്ട് ഷിപ്പ്മെൻ്റുകളും ന്യൂസിലൻഡിലെ ഗ്ലേസ് ബേയിലുള്ള ഒരേ വിലാസത്തിലേക്കായിരുന്നു അയച്ചത്. പിടിച്ചെടുത്ത വ്യാജ കറൻസികളെക്കുറിച്ച് ബാങ്ക് ഓഫ് കാനഡയുമായി ചേർന്ന് കൂടുതൽ അന്വേഷണം ആരംഭിച്ചതായി നോവ സ്കോഷ്യ ആർ‌സി‌എം‌പി അറിയിച്ചു.