ഒന്റാരിയോയില്‍ വാക്‌സിനെടുക്കാത്ത ആളുകളില്‍ അഞ്ചാംപനി പടരുന്നതായി റിപ്പോര്‍ട്ട്. 2024 ഒക്ടോബര്‍ 28 മുതല്‍ ഇതുവരെ 372 കേസുകളാണ് പബ്ലിക് ഹെല്‍ത്ത് ഒന്റാരിയോ റിപ്പോര്‍ട്ട് ചെയ്തത്. ഫെബ്രുവരി 27 ലെ ഏജന്‍സിയുടെ അവസാന റിപ്പോര്‍ട്ടിനെ അപേക്ഷിച്ച് 195 കേസുകളുടെ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. വൈറസ് വ്യാപനത്തെ തുടര്‍ന്ന് തീവ്രപരിചരണം ആവശ്യമുള്ള ഒരു കുട്ടിയുള്‍പ്പെടെ 31 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഹെല്‍ത്ത് ഏജന്‍സി അറിയിച്ചു.
വാക്‌സിനേഷന്‍ സ്വീകരിക്കാത്ത ആളുകളില്‍ തുടര്‍ച്ചയായി രോഗം വ്യാപിച്ചു. പ്രവിശ്യ കഴിഞ്ഞ 30 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ അഞ്ചാംപനി ബാധയാണ് നേരിടുന്നത്. 2013 നും 2023 നും ഇടയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ നാലിരട്ടിയാണ് പ്രവിശ്യയില്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം.