വാഷിങ്ടൺ: യൂറോപ്പിൽ നിന്ന് വരുന്ന മദ്യത്തിന് 200 ശതമാനം തീരുവ ചുമത്തുമെന്ന ഭീഷണയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . യുഎസിൽ നിന്നുള്ള മദ്യത്തിന് അധിക തീരുവ ഈടാക്കുമെന്ന് യൂറോപ്യൻ യൂണിയൻ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപ് ഭീഷണിയുമായി രംഗത്തെത്തിയത്. നേരത്തെ 50 ശതമാനം തീരുവ ചുമത്തുമെന്നായിരുന്നു യുറോപ്യൻ യൂണിയൻ അറിയിച്ചത്.
ട്രൂത്ത് സോഷ്യലിലെ പോസ്റ്റിലാണ് ട്രംപ് ഇക്കാാര്യം അറിയിച്ചിരിക്കുന്നത്. യുറോപ്യൻ യൂണിയനിൽ നിന്നുള്ള മദ്യം ഉൾപ്പെടെയുള്ളവയ്ക്ക് 200 ശതമാനം തീരുവ ചുമത്തും. അധിക തീരുവ ഏർപ്പെടുത്തിയ നടപടി യുറോപ്യൻ യൂണിയൻ പിൻവലിച്ചില്ലെങ്കിൽ ഷാംപെയ്ൻ, വൈൻ തുടങ്ങിയ മദ്യങ്ങൾക്ക് അധിക തീരുവ ചുമത്തും. ഇത് യു.എസിലെ വൈൻ ഷാംപെയ്ൻ വ്യവസായത്തിന് ഗുണകരമാവുമെന്നുമായിരുന്നു ട്രംപ് പറഞ്ഞത്