പലിശ നിരക്ക് വീണ്ടും കുറച്ച് ബാങ്ക് ഓഫ് കാനഡ

By: 600110 On: Mar 13, 2025, 1:47 PM

വീണ്ടും പലിശനിരക്ക് കുറച്ച് ബാങ്ക് ഓഫ് കാനഡ.  പലിശ നിരക്ക് 2.75 ശതമാനമായാണ് കുറച്ചത്. യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് കാനഡയ്‌ക്കെതിരെ പുതിയ സ്റ്റീൽ, അലുമിനിയം താരിഫുകൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ്  ബാങ്ക് ഓഫ് കാനഡ  പ്രധാന പലിശ നിരക്ക് കുറച്ചത്.

തുടർച്ചയായി ഏഴാം തവണയാണ് ബാങ്ക് ഓഫ് കാനഡ നിരക്ക് കുറയ്ക്കുന്നത്. 2025ൽ കാനഡയുടെ സമ്പദ്‌വ്യവസ്ഥ കൂടുതൽ മെച്ചപ്പെട്ടതായി ബാങ്ക് ഓഫ് കാനഡ ഗവർണർ ടിഫ് മാക്ലെം പറഞ്ഞു. കഴിഞ്ഞ വേനൽക്കാലം മുതൽ, പണപ്പെരുപ്പ നിരക്ക്, ബാങ്ക് ലക്ഷ്യമിട്ട രണ്ട് ശതമാനത്തിനടുത്ത് തുടരുന്നുണ്ട്. എങ്കിലും ട്രംപിൻ്റെ താരിഫുകൾ പുതിയ വെല്ലുവിളികൾ ഉയർത്തുന്നുണ്ടെന്നും ടിഫ് മാക്ലെം ബുധനാഴ്ച ഒരു പ്രസ്താവനയിൽ പറഞ്ഞു. സമീപ മാസങ്ങളിൽ, യുഎസ് താരിഫ് ഭീഷണികൾ സൃഷ്ടിച്ച വ്യാപകമായ അനിശ്ചിതത്വം ബിസിനസിനെയും ഉപഭോക്തൃ ആത്മവിശ്വാസത്തെയും ഇളക്കിമറിച്ചു. ഇത് ഗാർഹിക ചെലവിൽ ഉൾപ്പെടെ വർദ്ധന വരുത്തിയിട്ടുണ്ടെന്നും നിക്ഷേപകരെ പിന്നോട്ടടിച്ചെന്നും മക്ലെം പറഞ്ഞു. ഈ പശ്ചാത്തലത്തിലാണ് പലിശ നിരക്ക് 2.75 ശതമാനമായി കുറയ്ക്കാൻ  ഗവേണിംഗ് കൗൺസിൽ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു