ആളുകള്‍ കൂട്ടത്തോടെ കാനഡ വിടുന്നു;  കൊഴിഞ്ഞുപോക്ക് ഏഴ് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ 

By: 600002 On: Mar 12, 2025, 12:14 PM

 

 

ആളുകള്‍ കൂട്ടത്തോടെ കാനഡ വിടുന്നതായി റിപ്പോര്‍ട്ട്. 2024 ല്‍ കാനഡയില്‍ 81,601 ആളുകളാണ് മറ്റ് രാജ്യങ്ങളിലേക്ക് പോയത്. 2017 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഓരോ പ്രവിശ്യകളിലും ജനങ്ങളുടെ കൊഴിഞ്ഞുപോക്ക് വര്‍ഷം തോറും വര്‍ധിച്ചിട്ടുണ്ടെന്നാണ് കണക്ക്. ഭവന നിര്‍മാണത്തിലെ ഇഴഞ്ഞുപോക്ക്, അഫോര്‍ഡബിള്‍ ഹൗസിംഗിന്റെ പോരായ്മ, വാടക നിരക്കുകളിലെ ഉയര്‍ച്ച താഴ്ചകള്‍, വിലക്കയറ്റം തുടങ്ങിയവ കാനഡ വിടാന്‍ ആളുകളെ പ്രേരിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. 

കാനഡയുടെ ജനസംഖ്യാ നഷ്ടത്തില്‍ മുന്നില്‍ ഒന്റാരിയോയാണ്. 2024 ല്‍ പ്രവിശ്യയില്‍ നിന്ന് 48 ശതമാനം പേര്‍ വിട്ടുപോയതായാണ് കണക്കുകള്‍. 2011 ന് ശേഷം ഒന്റാരിയോയില്‍ നിന്നും ആളുകള്‍ പോയതിന്റെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. സ്ഥിരതാമസക്കാര്‍ക്ക് പുറമെ, അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍, താല്‍ക്കാലിക തൊഴിലാളികള്‍ എന്നിവരും കാനഡയില്‍ നിന്നും മറ്റ് രാജ്യങ്ങളിലേക്ക് പലായനം ചെയ്യുകയാണ്. 

കാനഡയിലെ രണ്ടാമത്തെ എമിഗ്രേഷന്‍ ഹോട്ട്‌സ്‌പോട്ടായി ബ്രിട്ടീഷ് കൊളംബിയയും മാറിയിട്ടുണ്ട്. 2024 ല്‍ 14,836 നിവാസികള്‍ ബീസിയോട് വിട പറഞ്ഞു. ഏഴ് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.