പുണ്യ റമദാന്‍ മാസത്തില്‍ ആദ്യമായി ആഘോഷങ്ങള്‍ സംഘടിപ്പിച്ച് ബ്രിട്ടീഷ് കൊളംബിയ. പ്രവിശ്യയിലെ മുഴുവന്‍ കമ്മ്യൂണിറ്റികളെയും ഒരുമിച്ച് കൊണ്ടുവന്ന് സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും മഹത്വം വിളിച്ചോതിക്കൊണ്ടാണ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്. ബുധനാഴ്ച മുതല്‍ ഞായറാഴ്ച വരെ സറേയിലെ ക്ലോവര്‍ഡെയ്ല്‍ ഫെയര്‍ഗ്രൗണ്ടില്‍ പ്രാദേശിക ഗ്രൂപ്പായ സലാം ഇവന്റ്‌സ് സംഘടിപ്പിച്ച റമദാന്‍ ഫെസ്റ്റും മിഴിവേകി.
വൈകുന്നേരം 4 മണി മുതല്‍ പുലര്‍ച്ചെ 3 മണി വരെ നടന്ന അഞ്ച് ദിവസത്തെ പരിപാടിയില്‍ കള്‍ച്ചറല്‍ ബസാര്‍, റമദാന്‍ ലൈറ്റ്‌സ്, പ്രാര്‍ത്ഥനകള്‍, ഇഫ്താര്‍ വിരുന്നുകളും ഒരുക്കിയിരുന്നു. പരിപാടികള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും വന്‍ വിജയമായിരുന്നുവെന്നും സംഘാടകര്‍ പറഞ്ഞു. 35,000 ത്തിലധികം പേര്‍ പരിപാടിയില്‍ പങ്കെടുത്തതായി സംഘാടകര്‍ പറഞ്ഞു. ഓരോ വര്‍ഷവും ഇത്തരത്തില്‍ റമദാന്‍ മാസത്തില്‍ പരിപാടി സംഘടിപ്പിക്കാനുള്ള പ്രചോദനം ഇതില്‍ നിന്നും ലഭിച്ചെന്നും സംഘാടകര്‍ പറഞ്ഞു.