കാല്‍ഗറി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ (YYC) സ്‌ക്രീനിംഗ് ഏരിയയില്‍ യാത്രക്കാര്‍ക്കായി പുതിയ സാങ്കേതികവിദ്യ അവതരിപ്പിക്കുന്നു. പുതിയ സാങ്കേതികവിദ്യയിലൂടെ അനുവദനീയമായ ദ്രാവകങ്ങള്‍, ലാപ്‌ടോപ്പുകള്‍ പോലുള്ളവ ലഗേജില്‍ നിന്നും പുറത്തെടുക്കാതെ തന്നെ പരിശോധിച്ച് കടത്തിവിടാന്‍ അനുവദിക്കും. എല്ലാ ഡൊമെസ്റ്റിക് സെക്യൂരിറ്റി ചെക്ക്‌പോസ്റ്റുകളും ഒരൊറ്റ സ്‌ക്രീനിംഗ് പ്രോസസിലേക്ക് ഏകീകരിക്കുന്നതിനായി കാല്‍ഗറി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഡൊമെനിസ്റ്റിക് ടെര്‍മിനല്‍ ബില്‍ഡിംഗില്‍ നിര്‍മാണം പുരോഗമിക്കുകയാണ്.
ലാപ്‌ടോപ്പുകള്‍, അനുവദനീയമായ ദ്രാവകങ്ങള്‍, എയ്‌റോസോളുകള്‍, ജെല്ലുകള്‍ എന്നിവ ക്യാരി-ഓണ്‍ ബാഗുകളില്‍ നിന്നും ഇനി പരിശോധനയ്ക്കായി പുറത്തെടുക്കേണ്ട. ഇത് സ്‌ക്രീനിംഗ് പ്രക്രിയ വേഗത്തിലും കാര്യക്ഷമമായും സൗകര്യപ്രദമാക്കുമെന്ന് അധികൃതര്‍ പറയുന്നു. ഏഴ് പ്രീ ബോര്‍ഡിംഗ് സുരക്ഷാ പാതകളോടെയാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ പ്രവര്‍ത്തനക്ഷമമാകുമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു.