സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക്, ഇലോൺ മസ്ക്കിന്റെ സ്പേസ് എക്സുമായി കരാർ ഒപ്പിട്ട് എയർടെൽ

By: 600007 On: Mar 11, 2025, 5:54 PM

 

 

ദില്ലി : ഇലോൺ മസ്ക്കിന്റെ സ്പേസ് എക്സുമായി കരാർ ഒപ്പിട്ട് എയർടെൽ. സ്പേസ് എക്സുമായി ഇന്ത്യയിൽ‌ ഒപ്പുവയ്ക്കുന്ന ആദ്യ കരാറാണിത്. ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് ഹൈ സ്പീഡ് ഇന്റർനെറ്റ് ലഭ്യമാക്കും, നിയമപരമായി അനുമതി ലഭിച്ച ശേഷം സ്റ്റാർലിങ്ക് പ്രവർത്തനം തുടങ്ങും. ഗ്രാമീണ മേഖലയിൽ ഇന്റർനെറ്റ് വിപ്ലവത്തിന് വഴി തെളിയിക്കുന്ന നീക്കമെന്ന് എയർടെൽ അവകാശപ്പെട്ടു. നരേന്ദ്രമോദിയും ഇലോൺ മസ്ക്കും ചർച്ച നടത്തി ആഴ്ചകൾക്ക് ശേഷമാണ് നിർണായക ചുവടുവെപ്പ്. കഴിഞ്ഞ മാസം ഭൂട്ടാനിൽ സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് സേവനം തുടങ്ങിയിരുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ
സ്റ്റാർലിങ്ക് സേവനം ലഭ്യമാകുന്ന ആദ്യത്തെ രാജ്യം ഭൂട്ടാനാണ്. ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ സേവനം തുടങ്ങാൻ സ്റ്റാർലിങ്ക് അന്തിമ അനുമതി കാത്തിരിക്കുകയാണ്.