ഗ്രോത്ത് സ്ട്രാറ്റജിയുടെ ഭാഗമായി ചില ജീവനക്കാരെ പിരിച്ചുവിട്ടതായി ആര്‍ബിസി അറിയിച്ചു. പ്രവര്‍ത്തന രീതി ലളിതമാക്കുക, ക്ലയ്ന്റ് കേന്ദ്രീകൃത വളര്‍ച്ചാ അവസരങ്ങളെ രൂപപ്പെടുത്തല്‍, ലീഡര്‍മാരെയും അവരുടെ കഴിവുകളെയും മെച്ചപ്പെടുത്തുക തുടങ്ങി ലക്ഷ്യമിട്ടുള്ള മാറ്റങ്ങള്‍ അവതരിപ്പിച്ച പശ്ചാത്തലത്തിലാണ് ജീവനക്കാരെ വെട്ടിക്കുറയ്ക്കുക എന്ന തീരുമാനത്തിലെത്തുന്നതെന്ന് ആര്‍ബിസി പറയുന്നു.
മാറ്റങ്ങളുടെ ഭാഗമായി ബാങ്കിന് ബുദ്ധിമുട്ടേറിയ തീരുമാനങ്ങള്‍ സ്വീകരിക്കേണ്ടി വന്നു. അതിന്റെ ഫലമായി ഒരു കൂട്ടം ജീവനക്കാരെ പിരിച്ചുവിടേണ്ടി വന്നു. മറ്റുള്ളവര്‍ക്ക് സ്ഥാനക്കയറ്റങ്ങളും കൂടുതല്‍ ഉത്തരവാദിത്തങ്ങളും നല്‍കിയെന്ന് ബാങ്ക് വ്യക്തമാക്കി.