ബ്രിട്ടീഷ് കൊളംബിയയിലെ ഗോള്‍ഡനിലുള്ള കിക്കിംഗ് ഹോഴ്‌സ് മൗണ്ടെയ്ന്‍ റിസോര്‍ട്ടില്‍ ഗോണ്ടോള ക്യാബിന്‍ തകര്‍ന്നുവീണു. സഞ്ചാരികളെ കയറ്റി കുന്നിന്‍ മുകളിലേക്ക് പോയതിന് തൊട്ടുപിന്നാലെയാണ് ക്യാബിന്‍ പൊട്ടിവീണത്. മൂന്ന് മീറ്റര്‍ താഴേക്ക് ക്യാബിന്‍ പതിച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ക്യാബിനുള്ളില്‍ എത്ര യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്നോ ആര്‍ക്കെങ്കിലും പരുക്കേറ്റിട്ടുണ്ടോയെന്ന കാര്യം മൗണ്ടെയ്ന്‍ സ്ഥിരീകരിച്ചിട്ടില്ല.
ഗോള്‍ഡന്‍ ഈഗിള്‍ എക്‌സ്പ്രസില്‍ തിങ്കളാഴ്ച രാവിലെ 9.20 നാണ് സംഭവം നടന്നത്. ക്യാബിന്‍ തകര്‍ന്നയുടന്‍ തന്നെ തങ്ങളുടെ മെയ്ന്റനന്‍സ് ടീം യാത്രക്കാരെ ക്യാബിനില്‍ നിന്നും സുരക്ഷിതമായി ഇറക്കി. ഗോണ്ടോള തകര്‍ന്നുവീഴാനുണ്ടായ കാരണങ്ങള്‍ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് കിക്കിംഗ് ഹോഴ്‌സ് മൗണ്ടെയ്ന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ അധികൃതര്‍ വ്യക്തമാക്കി. അപകടം സംബന്ധിച്ച് ടെക്‌നിക്കല്‍ സേഫ്റ്റി ബീസിയും അന്വേഷിക്കുന്നുണ്ട്. യാത്രക്കാര്‍ക്ക് നിസാര പരുക്കുകള്‍ മാത്രമാണുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.