ദില്ലി: ഇറക്കുമതി തീരുവയിൽ ഇന്ത്യ അമേരിക്കക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ. ഏപ്രിൽ രണ്ടിന് ഇന്ത്യക്ക് മേൽ ട്രംപ് പകരം തീരുവ ചുമത്താൻ സാധ്യതയില്ലെന്നും കേന്ദ്രം വ്യക്തമാക്കി. അമേരിക്കയുമായുള്ള ചർച്ചകൾ പൂർത്തിയാകാൻ സമയം എടുക്കുമെന്ന് കേന്ദ്ര വാണിജ്യ സെക്രട്ടറി സുനിൽ ബർത്വാൾ പറഞ്ഞു. വിദേശകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തെയാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. ഇന്ത്യ താരിഫ് കുറയ്ക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന ഡൊണാൾഡ് ട്രംപിന്റെ അവകാശവാദത്തിന് രണ്ട് ദിവസത്തിന് ശേഷമാണ് ഈ വിഷയത്തിൽ പ്രതികരണം.