10 ലക്ഷം കോടിയിലേറെ നഷ്ടം, മസ്കിൻ്റെ ആസ്തി കുത്തനെ ഇടിയുന്നു

By: 600007 On: Mar 10, 2025, 6:08 PM

 

ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയായ ഇലോൺ മസ്കിന്റെ ആസ്തിയിൽ വൻ ഇടിവ്. കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ മസ്കിൻ്റെ ആസ്തിയിൽ 120 ബില്യൺ ഡോളറിന്റെ അതായത്, 10 ലക്ഷം കോടിയിലേറെ രൂപയുടെ ഇടിവാണ് ഉണ്ടായത്. ടെസ്‌ല, സ്‌പേസ് എക്‌സ്, എക്‌സ് എന്നിവയുടെ സിഇഒ ആണ് ഇലോൺ മസ്ക്. കൂടാതെ, ഇപ്പോൾ യുഎസ് ഗവൺമെന്റിൽ മുതിർന്ന ഉപദേശക സ്ഥാനത്ത് സേവനമനുഷ്ഠിക്കുന്നയാളുമാണ്

ഈ വർഷത്തിൻ്റെ തുടക്കം മുതൽ തന്നെ ഇലോൺ മസ്കിൻ്റെ ആസ്തിയിൽ ഏകദേശം 25 ശതമാനം ഇടിവുണ്ടായതായാണ് റിപ്പോർട്ട്. 2021 ജനുവരിയിലാണ് ഇലോൺ മസ്‌ക് സമ്പന്ന പട്ടികയിൽ ഇടം നേടിയത്. അന്ന് മുതലുള്ള പദവി മസ്‌ക് ആർക്കും വിട്ടുകൊടുക്കാതെ ഇപ്പോഴും നിലനിർത്തുന്നു. 330 ബില്യൺ ഡോളർ ആണ് ഇലോൺ മസ്കിൻ്റെ ആസ്തി. ടെസ്‌ലയുടെ ഓഹരി വിലയിലെ ഇടിവ്, മസ്കിന്റെ രാഷ്ട്രീയ ഇടപെടലുകൾ എന്നിവ തിരിച്ചടിയായിട്ടുണ്ടെന്നാണ് റിപ്പോർട്ട്

ഇലോൺ മസ്‌കിന്റെ ആസ്‌തിക്ക് പിന്നിലുള്ള കാരണം സ്‌പേസ് എക്‌സിലെ വരുമാനമാണ്.കമ്പനിയുടെ ഏകദേശം 42% ഓഹരികൾ ഒരു ട്രസ്റ്റ് വഴി അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. 2024 ഡിസംബറിൽ സ്‌പേസ് എക്‌സിന്റെ മൂല്യം ഏകദേശം 350 ബില്യൺ ഡോളറായിരുന്നു. സ്‌പേസ് എക്‌സിൽ നിന്നുള്ള മസ്‌കിന്റെ സമ്പത്ത് 136 ബില്യൺ ഡോളറാണ്.