റിയല്‍ എസ്റ്റേറ്റ് നിക്ഷേപത്തിലൂടെ പൗരത്വം സ്വന്തമാക്കാന്‍ സാധിക്കുന്ന യൂറോപ്പിലെ അഞ്ച് രാജ്യങ്ങള്‍ 

By: 600002 On: Mar 10, 2025, 12:29 PM

 

 

 

ലോകത്തില്‍ ചില രാജ്യങ്ങള്‍ റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപത്തിലൂടെ സ്ഥിരതാമസവും പൗരത്വവും വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ രാജ്യങ്ങളില്‍ പ്രോപ്പര്‍ട്ടി സ്വന്തമാക്കിയാല്‍ പൗരത്വം നേടാനുള്ള മാര്‍ഗമായി. യൂറോപ്പില്‍ അഞ്ച് രാജ്യങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് നിക്ഷേപം വഴി പൗരത്വം വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് സംബന്ധിച്ച് ഇമിഗ്രേഷന്‍ അഭിഭാഷകര്‍ക്കും റിയല്‍ എസ്റ്റേറ്റ് എജന്റുമാര്‍ക്കും കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാന്‍ സാധിക്കും. പ്രോപ്പര്‍ട്ടി സ്വന്തമാക്കിയാല്‍ പൗരത്വം നേടാന്‍ സാധിക്കുന്ന യൂറോപ്പിലെ ചില രാജ്യങ്ങള്‍ പരിചയപ്പെടാം. 

1. സ്‌പെയിന്‍ 

മാഡ്രിഡ് അല്ലെങ്കില്‍ ബാഴ്‌സലോണ നഗരങ്ങളില്‍ വീട് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവരാണെങ്കില്‍ ഉടന്‍ അതിനായി അപേക്ഷിക്കാം. സ്പാനിഷ് ഗോള്‍ഡന്‍ വിസാ പ്രോഗ്രാം എന്ന പദ്ധതിയിലൂടെ ഇതിനായി അപേക്ഷിക്കാനാകും. ഈ പ്രോഗ്രാം  ഏപ്രില്‍ 3 ന് അവസാനിക്കും. അതിന് മുമ്പ് അപേക്ഷകള്‍ സമര്‍പ്പിക്കണം. റിയല്‍ എസ്റ്റേറ്റില്‍ കുറഞ്ഞത് 500,000 യൂറോ നിക്ഷേപിക്കുകയാണെങ്കില്‍ വിസ ലഭിച്ചേക്കും. ഓരോ അഞ്ച് വര്‍ഷത്തിലും ഇത് പുതുക്കാവുന്നതാണ്. കൂടാതെ 10 വര്‍ഷത്തെ സ്ഥിരതാമസത്തിന് ശേഷം പൗരത്വപ്രക്രിയ ആരംഭിക്കാവുന്നതാണ്. 

2. മാള്‍ട്ട 

സിസിലിയുടെ തെക്ക് ഭാഗത്തുള്ള യൂറോപ്യന്‍ ദ്വീപാണ് മാള്‍ട്ട. യൂറോപ്യന്‍ യൂണിയനില്‍ അംഗമാണ്. മാള്‍ട്ടീസ് പൗരത്വം, EU പാസ്‌പോര്‍ട്ട് സ്വന്തമാക്കാനും സഹായിക്കും. ഇരട്ട പൗരത്വത്തിനും മാള്‍ട്ടയില്‍ സാധ്യതയുണ്ട്. കുറഞ്ഞത് 700,000 യൂറോ പ്രോപ്പര്‍ട്ടിയില്‍ നിക്ഷേപമുണ്ടായിരിക്കണം. തുടര്‍ന്ന് ഏഴ് വര്‍ഷത്തെ താമസത്തിന് ശേഷം പൗരത്വം നേടാം. എന്നാല്‍ മാള്‍ട്ടീസ് ഭാഷ നൈപുണ്യം നേടിയെടുക്കുക പോലുള്ള ചില മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുക.ും ആവശ്യമായ ഫീസ് അടയ്ക്കുകയും വേണം. 

3. ഗ്രീസ് 

സാന്ററോനി, മൈക്കോണോസ് പോലുള്ള ഉയര്‍ന്ന ഡിമാന്‍ഡുള്ള പ്രദേശങ്ങളില്‍ 800,000 യൂറോയോ അല്ലെങ്കില്‍ അവയ്ക്ക് പുറത്ത് 400,000 യൂറോയോ റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപം ഉണ്ടെങ്കില്‍ ഗ്രീസിന്റെ ഗോള്‍ഡന്‍ വിസ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. ഏഴ് വര്‍ഷത്തെ താമസത്തിന് ശേഷം പൗരത്വത്തിലേക്കുള്ള വഴി തുറക്കും. 

4. സൈപ്രസ് 

റിയല്‍ എസ്റ്റേറ്റ് നിക്ഷേപം വഴി യൂറോപ്യന്‍ റെസിഡന്‍സിയിലേക്കുള്ള ഏറ്റവും ചെലവ് കുറഞ്ഞ എന്‍ട്രി പോയിന്റാണ് സൈപ്രസ്. സൈപ്രസ് പെര്‍മനന്റ് റെസിഡന്‍സ് പ്രോഗ്രാമിന് 300,000 റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപം മാത്രമേ ആവശ്യമുള്ളൂ. പടിഞ്ഞാറന്‍ യൂറോപ്പിനേക്കാള്‍ അഫോര്‍ഡബിളായ വിലയില്‍ പ്രോപ്പര്‍ട്ടി ലഭ്യമാണ്.