ലണ്ടന്‍: കുപ്രസിദ്ധ സീരിയല്‍ കില്ലര്‍ റോബര്‍ട്ട് മൗഡ്സ്ലി ജയിലില്‍ നിരാഹാരസമരത്തില്‍ തുടരുന്നതായി റിപ്പോര്‍ട്ടുകള്‍. ജയില്‍ മുറിക്കുള്ളിലെ തന്റെ പ്ലേ സ്റ്റേഷനും ടിവിയും പുസ്തകവും റേഡിയോയുമുള്‍പ്പെടെ അധികൃതര്‍ അവിടെ നിന്ന് മാറ്റിയതിനാലാണ് ഈ പ്രതിഷേധമെന്ന് റോബര്‍ട്ടിന്‍റെ സഹോദരനായ പോള്‍ മൗഡ്സ്ലി പറഞ്ഞു. പോള്‍ മൗഡ്സ്ലി തന്നെയാണ് ഈ വിവരം പുറത്തു വിട്ടത്. 'Hannibal the Cannibal' എന്ന പേരിലാണ് ഇയാള്‍ പരക്കെ അറിയപ്പെടുന്നത്.
തന്‍റെ സഹോദരന്‍ സാധാരണ മാന്യമായാണ് പെരുമാറാറുള്ളത്. പ്രതിഷേധ സൂചകമായാണ് ഇപ്പോള്‍ സമരത്തിലിരിക്കുന്നത്. 70 വയസു കഴിഞ്ഞ റോബര്‍ട്ട് ആഹാരമില്ലാതെ എങ്ങനെ ജീവിക്കുമെന്ന് അറിയില്ല. തന്‍റെ ആവശ്യം നടപ്പാകുന്നതു വരെ ആഹാരം കഴിക്കില്ലെന്ന് റോബര്‍ട്ട് പ്രതിജ്ഞ എടുത്തതായും പോള്‍ പറഞ്ഞതായി മിറര്‍ യു.കെ റിപ്പോര്‍ട്ട് ചെയ്യുന്നു.
46 വര്‍ഷമായി ഏകാന്ത തടവിലാണ് പോള്‍. 21-ാം വയസിലാണ് ഇയാള്‍ ആദ്യ കൊലപാതക കുറ്റത്തിന് ജയിലിൽ ആയത്. ബ്രിട്ടണിലെ ഏറ്റവും അപകടകാരിയായ തടവുകാരന്‍ എന്ന വിശേഷണമാണ് ഇയാള്‍ക്കുള്ളത്. 18 അടി നീളവും 15 അടി വീതിയുമുള്ള ഒരു ഗ്ലാസ് സെല്ലിലാണ് കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി റോബര്‍ട്ട് ജീവിക്കുന്നത്.