അമേരിക്കയിൽ ഡേ ലൈറ്റ് സേവിംഗ് സംവിധാനം റദ്ദാക്കാൻ ആലോചന എന്ന് റിപ്പോർട്ട്. ഇതിൻ്റെ ഭാഗമായി ഇലാൺ മസ്ക് അഭിപ്രായ സർവ്വെ തുടങ്ങിക്കഴിഞ്ഞു. ദശലക്ഷക്കണക്കിന് ആളുകൾ അവരുടെ ക്ലോക്കുകൾ ഒരു മണിക്കൂർ മുന്നോട്ട് ആക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പാണ് സർവ്വെയുമായി മസ്ക് രംഗത്തെത്തിയത്. ട്രംപിൻ്റെ പ്രചരണ വേളയിൽ ഉടനീളം ക്ലോക്ക് നിയമങ്ങൾ പഴയപടി ആക്കുമെന്ന് പറഞ്ഞിരുന്നു.
അഭിപ്രായ സർവ്വെയിൽ ഡേ ലൈറ്റ് സേവിങ് റദ്ദാക്കിയാൽ ക്ലോക്ക് ഒരു മണിക്കൂർ നേരത്തെയാക്കണോ അതോ വൈകിപ്പിക്കണോ എന്നാണ് ചോദിച്ചത്. സർവ്വെ തുടങ്ങി 13 മണിക്കൂറിനുള്ളിൽ ഏകദേശം 10 ലക്ഷത്തോളം പേർ പ്രതികരിച്ചിട്ടുണ്ട്. 58 ശതമാനം പേരും ക്ലോക്ക് ഒരു മണിക്കൂർ മുന്നോട്ട് വയ്ക്കുന്നതാണ് താൽപര്യം എന്നാണ് അഭിപ്രായപ്പെട്ടത്. ഡേ ലൈറ്റ് സേവിംഗ് മാർച്ച് ഒൻപതിന് ആരംഭിച്ച് നവംബർ രണ്ടിനാണ് അവസാനിക്കുന്നത്. ശൈത്യകാലവും നേരത്തെയുള്ള സൂര്യാസ്തമനവും അവസാനിക്കുന്നതോടെ ക്ലോക്കുകൾ ഒരു മണിക്കൂർ മുന്നോട്ട് ആക്കുകയാണ് ചെയ്യുക. വർഷങ്ങളായി തുടരുന്ന പതിവാണ് ഇത്. ഇതിനെതിരെ ട്രംപ് അടക്കമുള്ള രാഷ്ട്രീയ നേതാക്കൾ രംഗത്തെത്തിയിരുന്നു