30 ദിവസത്തിൽ കൂടുതൽ അമേരിക്കയിൽ തങ്ങുന്ന വിദേശ പൗരന്മാർ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന് നിർദ്ദേശം

By: 600110 On: Mar 8, 2025, 1:59 PM

 

30 ദിവസത്തിൽ കൂടുതൽ യുഎസ് സന്ദർശിക്കുന്ന വിദേശ പൗരന്മാർ പിഴകൾ ഒഴിവാക്കാൻ സർക്കാരിൽ രജിസ്റ്റർ ചെയ്യണമെന്ന് നിർദ്ദേശം. സ്നോബേർഡുകൾ ഉൾപ്പെടെ എല്ലാ വർഷവും അമേരിക്കയുൾപ്പടെയുള്ള തെക്കൻ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്ന ദശലക്ഷക്കണക്കിന് കനേഡിയൻമാരെ ഇത് ബാധിച്ചേക്കാം. 

ജനുവരി 20ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ച എക്സിക്യൂട്ടീവ് ഉത്തരവിൻ്റെ ഭാഗമായാണ് ഈ പുതിയ നിയമം . സ്ഥിര താമസക്കാരനല്ലാത്ത ആർക്കും ഈ നിയമം ഇത് ബാധകമാണ്. കുടിയേറ്റ, നാഷണാലിറ്റി ആക്ടിലെ സെക്ഷൻ 262 പ്രകാരം വിദേശികൾ സർക്കാരിൽ രജിസ്റ്റർ ചെയ്യുന്നുണ്ടെന്ന്  ഉറപ്പാക്കാൻ' ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിനോട്  നിർദ്ദേശിക്കുന്നു. അനധികൃത കുടിയേറ്റക്കാരെയും രേഖകളില്ലാത്ത കുടിയേറ്റക്കാരെയും തടയാനുള്ള ട്രംപ് ഭരണകൂടത്തിൻ്റെ ശ്രമങ്ങളുടെ ഭാഗമാണിത്. രജിസ്ട്രേഷൻ പൂർത്തിയാക്കുന്നതിനുള്ള ഒരു ഫോമും മറ്റ് നിർദ്ദേശങ്ങളും ഉടൻ പുറത്തിറക്കുമെന്ന്  ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് പറയുന്നു.