കാനഡക്കാർക്ക് 30 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ പാസ്‌പോർട്ടുകൾ ലഭിക്കും വിധം പ്രോസസ്സിംഗ് വേഗത്തിലാക്കുമെന്ന് ഫെഡറൽ സർക്കാർ. ഏതൊരു പാസ്‌പോർട്ട് അപേക്ഷയും 30 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ പ്രോസസ്സ് ചെയ്യപ്പെടും. അല്ലാത്ത പക്ഷം ഈ സേവനം സൗജന്യമായിരിക്കും, പാസ്‌പോർട്ട് ഫീസ് തിരികെ നൽകുകയും ചെയ്യും.
കാനഡക്കാർക്ക് ഓൺലൈനായോ നേരിട്ടോ തപാൽ വഴിയോ അപേക്ഷ സമർപ്പിച്ചാലും 30 ദിവസത്തെ പരിധി ബാധകമാണ്. കൊവിഡ് കാലത്തും, കാനഡ പോസ്റ്റ് പണിമുടക്കിൻ്റെ സമയത്തും ആയിരക്കണക്കിന് കനേഡിയൻ പൌരന്മാർക്ക് പാസ്‌പോർട്ട് ലഭിക്കുന്നതിന് കാലതാമസം നേരിട്ടിരുന്നു. ഇതിന് ശേഷമാണ് സർക്കാർ പുതിയ മാറ്റവുമായി രംഗത്തെത്തിയിരിക്കുന്നത്. പുതിയ മാറ്റം എന്ന് മുതൽ നടപ്പിലാകുമെന്ന് അറിയിച്ചിട്ടില്ല. എന്നാൽ ഈ വർഷം തന്നെയുണ്ടാകുമെന്നാണ് സൂചന.
2024 ഡിസംബറിൽ ആരംഭിച്ച ഓൺലൈൻ പാസ്‌പോർട്ട് പുതുക്കൽ പരിപാടി ഫെഡറൽ ഗവൺമെൻ്റ് തുടർന്നും നടപ്പിലാക്കുന്നുണ്ടെന്നും, യോഗ്യരായ കനേഡിയൻ പൌരന്മാർക്ക് അവരുടെ കമ്പ്യൂട്ടറിൽ നിന്നോ മൊബൈലിൽ നിന്നോ അപേക്ഷ പൂരിപ്പിക്കാനും ഫീസ് അടയ്ക്കാനും ഡിജിറ്റൽ ഫോട്ടോ അപ്‌ലോഡ് ചെയ്യാനും കഴിയുമെന്നും അധികൃതർ അറിയിച്ചു