കാനഡ പേരന്റ്‌സ് ആന്‍ഡ് ഗ്രാന്‍ഡ്‌പേരന്റ്‌സ് പിആര്‍ പാത്ത്‌വേയിലേക്ക് അപേക്ഷ ക്ഷണിക്കാന്‍ ആരംഭിച്ചു 

By: 600002 On: Mar 8, 2025, 10:45 AM

 

 

കനേഡിയന്‍ പൗരന്മാര്‍ക്കും സ്ഥിരതാമസക്കാര്‍ക്കുമുള്ള പേരന്റ്‌സ് ആന്‍ഡ് ഗ്രാന്‍ഡ്‌പേരന്റ്‌സ് പിആര്‍ പാത്ത്‌വേയിലേക്കുള്ള അപേക്ഷകള്‍ സ്വീകരിക്കാന്‍ ആരംഭിച്ച് കാനഡ.  സ്‌പോണ്‍സര്‍ഷിപ്പിനായി അപേക്ഷകള്‍(ITAs) സ്വീകരിക്കാന്‍ ആരംഭിച്ചതായി ഇമിഗ്രേഷന്‍ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഈ വര്‍ഷം പിജിപി പ്രോഗ്രാമിന് കീഴില്‍ സ്‌പോണ്‍സര്‍ഷിപ്പിനായി 10,000 അപേക്ഷകള്‍ വരെ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

2020 മുതലുള്ള അപേക്ഷകള്‍ പൂളില്‍ കെട്ടിക്കിടക്കുന്നതിനാല്‍ പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നതിന് പകരം 2020 ല്‍ പിജിപി പ്രോഗ്രാമിന് കീഴില്‍ അപേക്ഷ സമര്‍പ്പിച്ച വിദേശ പൗരന്മാര്‍ക്ക് 2025 ല്‍ അപേക്ഷിക്കാനുള്ള ഇന്‍വിറ്റേഷന്‍ ലഭിക്കുമെന്നാണ് പ്രഖ്യാപനത്തില്‍ പറയുന്നത്. അതേസമയം, ഇന്‍വിറ്റേഷന്‍ ലെറ്റര്‍ എപ്പോള്‍ അയക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. പക്ഷേ വരുംമാസങ്ങളില്‍ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിടുമെന്ന് ഐആര്‍സിസി അറിയിച്ചു. ജനുവരിയില്‍ ഈ വര്‍ഷം പേരന്റ്‌സ് ആന്‍ഡ് ഗ്രാന്‍ഡ്‌പേരന്റ്‌സ് പ്രോഗ്രാമിന് കീഴില്‍ പുതിയ ഇന്‍വിറ്റേഷനുകളൊന്നും അയയ്ക്കില്ലെന്നും പകരം 2024 ഇന്‍ടേക്കില്‍ സമര്‍പ്പിച്ച അപേക്ഷകള്‍ പ്രോസസ് ചെയ്യുമെന്നും ഐആര്‍സിസി പ്രഖ്യാപിച്ചിരുന്നു.