സ്‌കാര്‍ബറോയില്‍ കൂട്ടവെടിവെപ്പ്: 12 പേര്‍ക്ക് പരുക്ക്; ടൊറന്റോ പോലീസ് അന്വേഷണം ആരംഭിച്ചു 

By: 600002 On: Mar 8, 2025, 10:00 AM

 

 

വെള്ളിയാഴ്ച രാത്രി സ്‌കാര്‍ബറോയില്‍ നടന്ന കൂട്ടവെടിവെപ്പില്‍ 12 പേര്‍ക്ക് പരുക്കേറ്റു. സ്‌കാര്‍ബറോ ടൗണ്‍ സെന്ററിന് സമീപമുള്ള പൈപ്പര്‍ ആംസ് പബ്ബിലാണ് വെടിവെപ്പ് നടന്നത്. പബ്ബിന്റെ ഉദ്ഘാടനം നടക്കുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. പരുക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്ന് പോലീസ് പറഞ്ഞു. 

പ്രതി ഇപ്പോഴും ഒളിവിലാണെന്നും അന്വേഷണം ആരംഭിച്ചതായും ടൊറന്റോ പോലീസ് പറഞ്ഞു. അന്വേഷണത്തിനായി പ്രദേശത്തെ റോഡുകള്‍ അടച്ചിട്ടിരിക്കുകയാണ്. സംഭവത്തില്‍ അതിയായ വിഷമമുണ്ടെന്നും ചീഫ് ഡെംകിവുമായി സംസാരിച്ചപ്പോള്‍ ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പ് നല്‍കിയെന്നും മേയര്‍ ഒലിവിയ ചൗ വ്യക്തമാക്കി.