വ്യാപാരയുദ്ധം: പ്രതിസന്ധിയിലായ ബിസിനസ്സ് സ്ഥാപനങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് കാനഡ 

By: 600002 On: Mar 8, 2025, 9:23 AM

 


അമേരിക്ക-കാനഡ വ്യാപാര യുദ്ധം പ്രതിസന്ധിയിലാക്കിയ വ്യവസായ സ്ഥാപനങ്ങളെ സഹായിക്കുന്നതിന് ധനസഹായ പാക്കേജ് പ്രഖ്യാപിച്ച് ഫെഡറല്‍ സര്‍ക്കാര്‍. 'ട്രേഡ് ഇംപാക്റ്റ് പ്രോഗ്രാം' എന്ന പേരില്‍ ആരംഭിക്കുന്ന ഈ പാക്കേജില്‍ 6.5 ബില്യണ്‍ ഡോളറിന്റെ ധനസഹായമാണ് വിതരണം ചെയ്യുക. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 500 ബില്യണ്‍ ഡോളര്‍ നിലവിലെ പ്രതിസന്ധിയെ നേരിടുന്നതിനും പുതിയ ആഗോള വിപണി കണ്ടെത്താനും വ്യവസായ സ്ഥാപനങ്ങളെ സഹായിക്കും.  

ഈ ഫണ്ടില്‍ നിന്നും ബിസിനസ് വായ്പകള്‍ക്കായി 5 ബില്യണ്‍ ഡോളറും കാര്‍ഷിക മേഖലയ്ക്ക് പ്രത്യേകമായി ഒരു ബില്യണ്‍ ഡോളറും ലഭ്യമാക്കും. കൂടാതെ ജോലി സമയം കുറച്ച് തൊഴിലാളികളെ നിലനിര്‍ത്താന്‍ വ്യാപാര സ്ഥാപനങ്ങളെ സഹായിക്കുന്നതിന് തൊഴില്‍ ഇന്‍ഷുറന്‍സ് പ്രോഗ്രാമില്‍ മാറ്റം വരുത്തുമെന്നും ഫെഡറല്‍ സര്‍ക്കാര്‍ അറിയിച്ചു.