എഡ്മന്റണില്‍ വീടുകളുടെ വിലയില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്. ശരാശരി വീടുകള്‍ ആളുകള്‍ക്ക് അഫോര്‍ഡബിളാക്കാന്‍ സാധിക്കുന്നില്ലെന്ന് ratehub.ca പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വിന്റര്‍ സീസണില്‍ ഒരു വീടിന്റെ ശരാശരി വിലയും അത് വാങ്ങാന്‍ ആവശ്യമായ വരുമാനവും ഗണ്യമായി വര്‍ധിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
മോര്‍ഗേജ് നിരക്കുകള്‍, സ്‌ട്രെസ് ടെസ്റ്റ് നിരക്കുകള്‍, റിയല്‍ എസ്‌റ്റേറ്റ് വിലകള്‍ എന്നിവയിലെ മാറ്റങ്ങള്‍ ഒരു വീട് വാങ്ങാന്‍ ആവശ്യമായ വരുമാനത്തെ ബാധിക്കുമെന്ന് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. റിപ്പോര്‍ട്ട് അനുസരിച്ച്, ജനുവരിയില്‍ എഡ്മന്റണിലെ ശരാശരി ഭവന വില 412,200 ഡോളറായിരുന്നു. മുന്‍ മാസത്തേക്കാള്‍ 14,800 ഡോളര്‍ കൂടുതലാണ് ഈ നിരക്ക്. ഈ കാലയളവില്‍ എഡ്മന്റണില്‍ വീട് വാങ്ങാന്‍ ആവശ്യമായ ശരാശരി വരുമാനവും വര്‍ധിച്ചു. 2,890 ഡോളര്‍ വര്‍ധിച്ച് 95,150 ഡോളറായി ഉയര്‍ന്നു.