കാനഡയില്‍ സമ്മര്‍സീസണില്‍ യുവാക്കള്‍ക്ക് പതിനായിരക്കണക്കിന് ജോലി ഒഴിവുകള്‍ 

By: 600002 On: Mar 6, 2025, 11:35 AM

 

കാനഡയില്‍ ഒരു ജോലിക്കായി ശ്രമിക്കുന്ന 30 വയസില്‍ താഴെയുള്ള യുവാക്കള്‍ക്ക് സുവര്‍ണാവസരമൊരുക്കുകയാണ് ഫെഡറല്‍ സര്‍ക്കാര്‍. സമ്മര്‍ സീസണില്‍ നിരവധി മേഖലകളില്‍ പതിനായിരക്കണക്കിന് ജോലി ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കാനഡ സമ്മര്‍ ജോബ്‌സ്(CSJ) യുവാക്കളെ, പ്രത്യേകിച്ച് തൊഴില്‍ ലഭിക്കാന്‍ തടസ്സം നേരിടുന്നവരെ സഹായിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. ഭാവിയില്‍ യുവാക്കളെ സഹായിക്കുന്നതിനും അനുഭവസമ്പത്ത് നേടാനും കഴിവുകള്‍ വികസിപ്പിക്കാനും ഇതുവഴി ലക്ഷ്യമിടുന്നു. 

15 നും 30 നും ഇടയില്‍ പ്രായമുള്ള യുവാക്കള്‍ക്ക് ഈ സമ്മര്‍ സീസണില്‍ 70,000 സിഎസ്‌ജെ അവസരങ്ങള്‍ ലഭ്യമാകുമെന്ന് വിമെന്‍ ആന്‍ഡ് ജെന്‍ഡര്‍ ഇക്വാളിറ്റി ആന്‍ഡ് യൂത്ത് മിനിസ്റ്റര്‍ മാര്‍സി ഇയാന്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ 21 മുതല്‍ യുവ തൊഴിലന്വേഷകര്‍ക്ക് സര്‍ക്കാരിന്റെ ജോബ് ബാങ്ക് സൈറ്റിലും മൊബൈല്‍ ആപ്പിലും പുതിയ അവസരങ്ങള്‍ക്കായി തിരയാം. റിക്രിയേഷന്‍, ഫുഡ് ഇന്‍ഡസ്ട്രി, മാര്‍ക്കറ്റിംഗ് ആന്‍ഡ് ടൂറിസം തുടങ്ങിയ മേഖലകളിലാണ് തൊഴില്‍ നിയമനം.