ആറ് അനധികൃത റൈഡ്-ഹെയ്‌ലിംഗ് ഓപ്പറേറ്റര്‍മാര്‍ക്ക് 13,000 ഡോളറിലധികം പിഴ ചുമത്തിയതായി റിച്ച്മണ്ട് ആര്‍സിഎംപി 

By: 600002 On: Mar 6, 2025, 8:06 AM

 


നഗരത്തില്‍ ലൈസന്‍സില്ലാതെ അനധികൃതമായി പ്രവര്‍ത്തിക്കുന്ന റൈഡ്-ഹെയ്‌ലിംഗ് ഓപ്പറേറ്റര്‍മാര്‍ക്കെതിരായ കര്‍ശന നടപടിയുടെ ഫലമായി ഒറ്റ ദിവസത്തില്‍ ആറ് ഡ്രൈവര്‍മാര്‍ക്ക് 13,000 ഡോളറിലധികം പിഴ ചുമത്തിയതായി റിച്ച്മണ്ട് ആര്‍സിഎംപി പറഞ്ഞു. പൊതുസുരക്ഷയ്ക്ക് അപകടസാധ്യത ഉണ്ടാക്കുന്ന അനധികൃത റൈഡ്-ഹെയ്‌ലിംഗ് ഓപ്പറേറ്റര്‍മാരെ നേരിടാന്‍ ഉദ്യോഗസ്ഥര്‍ ഗതാഗത മന്ത്രാലയവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ആര്‍സിഎംപി അറിയിച്ചു. 

ഫെബ്രുവരി 8 ന് നടത്തിയ സ്റ്റിംഗ് ഓപ്പറേഷനില്‍ പോലീസും ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരും നിയമവിരുദ്ധമായ ആപ്പുകള്‍ ഉപയോഗിച്ച് റൈഡുകള്‍ ബുക്ക് ചെയ്താണ് അനധികൃത റൈഡ്-ഹെയ്‌ലിംഗ് ഓപ്പറേറ്റര്‍മാരെ പിടികൂടിയത്. ഡ്രൈവിംഗ് ലൈസന്‍സില്ലാത്ത ഒരു ഓപ്പറേറ്റര്‍ക്ക് 6,900 ഡോളര്‍ പിഴയാണ് ചുമത്തിയത്. മറ്റുള്ളവര്‍ക്ക് കൃത്യമായ രേഖകള്‍ സമര്‍പ്പിക്കാന്‍ കഴിയാത്തതിനും, അനധികൃത ഡ്രൈവിംഗ് ലൈസന്‍സ് ക്ലാസ് അറ്റന്‍ഡ് ചെയ്തതിനും, ബിസിനസ് ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ചതിനും പിഴ ചുമത്തി. പിഴ ചുമത്തിയവരില്‍ മൂന്ന് പേര്‍ കുറ്റം ആവര്‍ത്തിച്ച് ചെയ്തവരാണെന്നും പോലീസ് പറഞ്ഞു.