വ്യാവസായിക മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി പുതിയ ക്യാരി-ഓണ്‍ ബാഗേജ് സൈസ് അലവന്‍സ് പുറത്തിറക്കുമെന്ന് വെസ്റ്റ്‌ജെറ്റ് പ്രഖ്യാപിച്ചു. മാക്‌സിമം ക്യാരി-ഓണ്‍ ബാഗേജ് സൈസിംഗിലുള്ള പുതിയ നിയമം മെയ് 6 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് വെസ്റ്റ്‌ജെറ്റ് അധികൃതര്‍ അറിയിച്ചു. വര്‍ഷങ്ങളായി എയര്‍ലൈനിന് മാത്രമുള്ള സൈസ് ലിമിറ്റ്‌സ് നടപ്പിലാക്കിയതിന് ശേഷമാണ് പുതിയ ക്യാരി-ഓണ്‍ ബാഗേജ് സൈസ് സ്വീകരിക്കാനുള്ള തീരുമാനമെന്ന് വെസ്റ്റ്‌ജെറ്റ് പറഞ്ഞു.
വെസ്റ്റ്‌ജെറ്റിന്റെ വിമാനങ്ങള്‍ക്ക് വ്യത്യസ്ത ബിന്‍ കപ്പാസിറ്റി വേരിയന്‍സ് ഉണ്ട്. അതില്‍ സണ്‍വിംഗ് വിമാനങ്ങളും ഉള്‍പ്പെടുന്നു. സ്റ്റോറേജ് കപ്പാസിറ്റി പരമാവധിയാക്കുന്നത് സംബന്ധിച്ച് ഉപഭോക്താക്കളില്‍ നിന്നും ജീവനക്കാരില്‍ നിന്നും ഫീഡ്ബാക്ക് ലഭിച്ചതായി കമ്പനി അറിയിച്ചു. പുതിയ നിയമം അനുസരിച്ച് ക്യാരി-ഓണ്‍ ബാഗേജിന്റെ വലുപ്പം പരമാവധി 22” x 14” x 9” ആണ്. ചക്രങ്ങളുടെയും ഹാന്‍ഡിലുകളുടെയും അളവും ഇതില്‍ ഉള്‍പ്പെടുന്നു. നിലവില്‍ 21” x 15” x 9” ആണ് പരിധി.
മുഴുവന്‍ യാത്രക്കാരെയും ഉള്‍ക്കൊള്ളുന്ന വിമാനങ്ങളുടെ കാര്യത്തില്‍, ഈ മാറ്റം മൊത്തത്തിലുള്ള സംഭരണ ശേഷി വര്‍ധിപ്പിക്കുകയും ക്യാബിന്‍ സൗകര്യവും ബിന്‍ പ്രവര്‍ത്തനക്ഷമതയും മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് എയര്‍ലൈന്‍ വ്യക്തമാക്കി.