ടെക്സാസിൽ അഞ്ചാംപനി പടർന്നുപിടിക്കുന്നു, വാക്സിനേഷൻ പ്രധാനമെന്ന് ഡോക്ടർമാർ

By: 600110 On: Mar 4, 2025, 3:48 PM

 

ടെക്സാസിൽ അഞ്ചാംപനി പടർന്നുപിടിക്കുന്നു. യുഎസിലും കാനഡയിലും കേസുകൾ വർദ്ധിച്ചുവരുന്നതിനാൽ, കൂടുതൽ ആളുകൾക്ക് വാക്സിനേഷൻ നൽകി രോഗവ്യാപനം തടയുന്നതിനാണ് പ്രാധാന്യമെന്ന് ഡോക്ടർമാർ. 

കേസുകൾ വർദ്ധിച്ചുവരുന്നതിനാൽ മീസിൽസ് പാർട്ടികൾ" നടത്തുന്നതിന് എതിരെയും ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. മീസിൽസ് ഒരു തവണ വന്ന് മാറിയ ശേഷം പിന്നീട് മീസിൽസ് വന്നവരുമായി ഇടപെടുന്നത് പ്രതിരോധ ശേഷി വർദ്ധിപ്പിക്കുമെന്നാണ് മീസിൽസ് പാർട്ടി നടത്തുന്നവരുടെ ന്യായീകരണം. ഇത് വിഡ്ഢിത്തവും അപകടകരവുമാണെന്നാണ് ആരോഗ്യ രംഗത്തുള്ളവർ പറയുന്നത്. വെസ്റ്റ് ടെക്സാസിൽ ജനുവരി അവസാനം മുതൽ 146 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്നാണ് ഈ സന്ദേശം അയച്ചിരിക്കുന്നത്. ഇപ്പോൾ കേസുകൾ ന്യൂ മെക്സിക്കോയിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു. ഈ മേഖലയിലെ വാക്സിനേഷൻ എടുക്കാത്തൊരു കുട്ടി അടുത്തിടെ മരണപ്പെട്ടിരുന്നു. 

കാനഡയിലും കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ബ്രിട്ടീഷ് കൊളംബിയ, മാനിറ്റോബ, ഒൻ്റാരിയോ, ക്യൂബെക്ക് എന്നിവിടങ്ങളിലാണ് പകർച്ചവ്യാധിയുടെ ആഘാതം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത്.
ലോകത്തിലെ ഏറ്റവും വലിയ പകർച്ചവ്യാധിയായ വൈറസുകളിൽ ഒന്നാണ് അഞ്ചാംപനി. രോഗബാധിതനായ ഒരാൾ ശ്വസിക്കുമ്പോഴോ, ചുമയ്ക്കുമ്പോഴോ, തുമ്മുമ്പോഴോ ആണ് വായുവിലൂടെ രോഗം പടരുക. ഇത് പ്രധാനമായും കുട്ടികളെയാണ് ബാധിക്കുന്നത്. അതുകൊണ്ടാണ് ആരോഗ്യ ഉദ്യോഗസ്ഥർ "അഞ്ചാംപനി പാർട്ടികൾ"ക്കെതിരെ മുന്നറിയിപ്പ് നൽകുന്നത്