കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവ ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തി തുടങ്ങിയാല്‍ ഈ വര്‍ഷം പകുതിയോടെ കാനഡയുടെ സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലേക്ക് കടക്കുമെന്ന് ഡെസ്ജാര്‍ഡിന്‍സ് ഡെപ്യൂട്ടി ചീഫ് ഇക്കണോമിസ്റ്റ് റെന്‍ഡല്‍ ബാര്‍ലറ്റ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബാര്‍ലറ്റ് അഭിപ്രായം പ്രകടിപ്പിച്ചത്.
ട്രംപിന്റെ താരിഫിനെതിരെ പ്രതികാര താരിഫുകള്‍ ചുമത്തുന്നതും കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയേ ഉള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല, ഉയര്‍ന്ന പണപ്പെരുപ്പത്തിലേക്ക് നയിക്കുകയും ചെയ്യും. അതിനാല്‍ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തില്‍(ജിഡിപി) ആഘാതം കുറയ്ക്കുക, പണപ്പെരുപ്പത്തില്‍ സമ്മര്‍ദ്ദം ഉയര്‍ത്തുക എന്നിവ നേരിടുന്നതില്‍ ബാങ്ക് ഓഫ് കാനഡയ്ക്ക് ഇത് വെല്ലുവിളി സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
യുഎസ് പ്രയോഗിക്കുന്ന താരിഫുകളുടെ കാര്യത്തില്‍ അവ കനേഡിയന്‍ ഡോളറില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു. യുഎസില്‍ നിന്നും ഇറക്കുമതി ചെയ്യുകയും വീണ്ടും റീ-ഇംപോര്‍ട്ട് ചെയ്യുകയും ചെയ്യുന്ന മറ്റ് കാര്യങ്ങളെ ബാധിക്കും. അതിനാല്‍ ആത്യന്തികമായി അത് ഒരു പരിധി വരെ ആഭ്യന്തര പണപ്പെരുപ്പത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.