ഈ മാസം തിരക്കേറിയ സമയത്ത് വാഹനങ്ങള്‍ക്ക് ഹൈവേ 407 ലൂടെ സൗജന്യമായി യാത്ര ചെയ്യാമെന്ന പ്രഖ്യാപനവുമായി അധികൃതര്‍. മാര്‍ച്ച് 1 മുതല്‍ മാര്‍ച്ച് 31 വരെ ഒന്റാരിയോയിലെ ഡ്രൈവര്‍മാര്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 7 മണി മുതല്‍ 9.30 വരെയും ഉച്ചകഴിഞ്ഞ് 3.30 മുതല്‍ വൈകുന്നേരം 5.30 വരെയും 407 ടോള്‍-ഫ്രീ സേവനം ഉപയോഗിക്കാന്‍ കഴിയുമെന്ന് 407 എക്‌സ്പ്രസ് ടോള്‍ റൂട്ട്(ETR) പറയുന്നു.
ഒന്റാരിയോ ലൈസന്‍സ് പ്ലേറ്റുകളുള്ള വാഹനങ്ങള്‍ക്ക് മാത്രമാണ് സൗജന്യ യാത്ര അനുവദിച്ചിട്ടുള്ളത്. അതേസമയം, ഈ ഓഫര്‍ പ്രയോജനപ്പെടുത്തുന്നതിനായി ഡ്രൈവര്‍മാര്‍ 407 ETR അക്കൗണ്ടില്‍ സൈന്‍ അപ്പ് ചെയ്ത് പ്രമോഷനില്‍ ചേരേണ്ടതാണ്. ഹൈവേ 407 ലൂടെയുള്ള സൗജന്യ യാത്രകള്‍ ബില്ലില്‍ പ്രമോഷണല്‍ ക്രെഡിറ്റ് ആയി കാണിക്കും. ഈ ക്രെഡിറ്റില്‍ ഈ മാസത്തേക്കുള്ള ടോള്‍, ക്യാമറ ചാര്‍ജുകള്‍, അക്കൗണ്ട് ഫീസ് എന്നിവയുള്‍പ്പെടെ എല്ലാ സാധാരണ ഫീസുകളും ഉള്‍പ്പെടും.