സമ്മര്‍ സീസണില്‍ ജോലി അന്വേഷിക്കുന്നവര്‍ക്ക് സുവര്‍ണാവസരം; പാര്‍ക്ക്‌സ് കാനഡ നിരവധി തസ്തികകളിലേക്ക് നിയമനം നടത്തുന്നു;  ആകര്‍ഷകമായ ശമ്പളവും 

By: 600002 On: Mar 3, 2025, 12:28 PM

 


സമ്മര്‍ സീസണില്‍ ജോലി അന്വേഷിക്കുന്നവര്‍ക്ക് സുവര്‍ണാവസരമൊരുക്കുകയാണ് പാര്‍ക്ക്‌സ് കാനഡ. ആകര്‍ഷകമായ ശമ്പളത്തോടെ നിരവധി തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. സീസണല്‍ തസ്തികകള്‍ക്കായി 3000 ത്തിലധികം വിദ്യാര്‍ത്ഥികളെയും താല്‍ക്കാലിക ജീവനക്കാരെയും നിയമിക്കാനാണ് പാര്‍ക്ക്‌സ് കാനഡ പദ്ധതിയിടുന്നത്. എന്നാല്‍ പെര്‍മനന്റ് ഫുള്‍-ടൈം തസ്തികകളിലേക്കും നിയമനങ്ങള്‍ നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

നിരവധി ദേശീയ ഉദ്യാനങ്ങള്‍, ചരിത്ര സ്ഥലങ്ങള്‍, സമുദ്ര സംരക്ഷണ മേഖലകള്‍, പാരിസ്ഥിതിക പ്രാധാന്യമുള്ള സ്ഥലങ്ങള്‍ തുടങ്ങിയ മേഖലകളിലാണ് നിയമനം. പരിസ്ഥിതിയും കനേഡിയന്‍ പൈതൃകവും സംരക്ഷിക്കുന്നതില്‍ ജീവനക്കാര്‍ പ്രധാന പങ്ക് വഹിക്കുന്നതായി പാര്‍ക്ക്‌സ് കാനഡ പ്രസ്താവനയില്‍ പറഞ്ഞു. 

തസ്തികകളെ ആശ്രയിച്ച് വേതനവും വ്യത്യാസപ്പടുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് മണിക്കൂറില്‍ 16.84 ഡോളര്‍ മുതല്‍ 24 ഡോളര്‍ വരെ സമ്പാദിക്കാം. അതേസമയം ചില എന്‍ട്രി ലെവല്‍ സീസണല്‍ റോളുകള്‍ക്ക് മണിക്കൂറില്‍ 30 ഡോളര്‍ നിരക്കിലാണ് വേതനം. നിയമനങ്ങളും മറ്റും സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പാര്‍ക്ക്‌സ് കാനഡ വെബ്‌സൈറ്റില്‍ ലഭ്യമാണ്.