ഇന്ത്യന്‍ പാസ്‌പോര്‍ട്ട് അപേക്ഷയുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പുതിയ വ്യവസ്ഥകള്‍ പ്രാബല്യത്തില്‍. 2023 ഒക്ടോബര്‍ ഒന്നിനോ അതിന് ശേഷമോ ജനിച്ചവരാണെങ്കില്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ സമര്‍പ്പിക്കേണ്ട ജനനത്തീയതി തെളിയിക്കാനുള്ള രേഖയായി ജനനസര്‍ട്ടിഫിക്കറ്റ് മാത്രമാകും ഇനി പരിഗണിക്കുക. ഇക്കാര്യം വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍ പാസ്‌പോര്‍ട്ട് നിയമത്തിലെ വ്യവസ്ഥകള്‍ ഭേദഗതി ചെയ്തു.
അതേസമയം, 2023 ഒക്ടോബര്‍ ഒന്നിന് മുമ്പ് ജനിച്ചവരാണെങ്കില്‍ ജനനസര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ 7 രേഖകളില്‍ ഏതെങ്കിലും സമര്‍പ്പിക്കാമെന്ന് ഭേദഗതിയില്‍ വ്യക്തമാക്കുന്നു.