ലോകത്തിലെ ഏറ്റവും അപകടകാരികളായ മനുഷ്യർ ഏഷ്യക്കാർ

By: 600007 On: Mar 3, 2025, 7:49 AM

 

 

ഹൈടെക് ഗാഡ്‌ജെറ്റുകളാലും സെൽഫ് ഡ്രൈവിംഗ് കാറുകളാലും ചുറ്റപ്പെട്ട ഒരു ആധുനിക യുഗത്തിലേക്ക് നമ്മുടെ ലോകം മാറിക്കഴിഞ്ഞെങ്കിലും മനുഷ്യമാംസം ഭക്ഷിക്കുന്നത് പോലുള്ള ഭയാനകമായ സമ്പ്രദായങ്ങൾ പിന്തുടരുന്ന ഒരു വിഭാഗം ആളുകൾ ഇപ്പോഴും ലോകത്തിന്‍റെ പലഭാഗത്തും ഉണ്ട്. ലോകത്തിലെ ഏറ്റവും അപകടകാരികളായ മനുഷ്യർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇവർ, അസ്മത്ത് ഗോത്ര വിഭാഗക്കാരാണ് എന്നാണ് പറയപ്പെടുന്നത്. ഇന്തോനേഷ്യയിലെ തെക്കൻ പപ്പുവ പ്രവിശ്യയിലാണ് ഇവർ താമസിക്കുന്നത്.

നരഭോജികളായ ഇവർ തങ്ങളുടെ പൂർവികരുടെ ആത്മാക്കളെ തൃപ്തിപ്പെടുത്താനാണ് ഇത്തരത്തിൽ ഒരു ജീവിതരീതി പിന്തുടരുന്നത് എന്നാണ് പറയപ്പെടുന്നത്. എഡി 1623 -ൽ യൂറോപ്യന്മാരാണ് അസ്മത്ത് ഗോത്രങ്ങളെ ആദ്യമായി കണ്ടെത്തിയത്. മറ്റ് ഗോത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി, നരഭോജനം നടത്തുകയും ശത്രുക്കളുടെ തലയോട്ടി സ്വയം അലങ്കാരവസ്തുക്കളായി ഇവർ ഉപയോഗിക്കുകയും ചെയ്യുന്നു. മനുഷ്യരുടെ തലയോട്ടികൾ ഇവരുടെ പരമ്പരാഗത വസ്ത്രത്തിന്‍റെ ഭാഗമാണ്.

മനുഷ്യമാംസം കഴിക്കുന്നത് അസ്മത്ത് ഗോത്രത്തിന് ഭക്ഷണ സ്രോതസ്സെന്നതിലുപരി ഒരു മതപരമായ ചടങ്ങാണ് എന്നതാണ് ശ്രദ്ധേയം. വിശ്വാസമനുസരിച്ച്, പൂർവ്വികരുടെ ആത്മാക്കളെ തൃപ്തിപ്പെടുത്തുന്നതിന് മനുഷ്യമാംസം കഴിക്കുന്നത് പ്രധാനമാണ്. തലയോട്ടികൾ ആഭരണമായി ധരിക്കുന്നതിന് പുറമേ ഈ ഗോത്രവാസികൾ അവരുടെ ശത്രുക്കളുടെ പൊള്ളയായ തലയോട്ടി ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കുമത്രേ.