അമേരിക്കയിലെ ഫ്‌ളോറിഡയില്‍ ഇന്ത്യന്‍ വംശജയായ നഴ്‌സിന് നേരെ ക്രൂര ആക്രമണം. പാംസ് വെസ്റ്റ് ആശുപത്രിയില്‍ വെച്ച് ചൊവ്വാഴ്ച നടന്ന സംഭവത്തിൽ ലീല ലാല്‍ (67) എന്ന നഴ്‌സാണ് മനോവിഭ്രാന്തിയുള്ള രോഗിയുടെ ആക്രമണത്തിന് ഇരയായത്. സ്റ്റീഫന്‍ സ്‌കാന്റില്‍ബറിയെന്ന 33കാരനാണ് ആക്രമിച്ചത്. ഇയാള്‍ക്കെതിരെ മനപൂര്‍വമുള്ള കൊലപാതക ശ്രമത്തിന് കേസെടുത്തു.
രോഗിയുടെ ആക്രമണത്തില്‍ അമ്മയുടെ മുഖം മുഴുവനായും തകര്‍ന്നുവെന്ന് മകള്‍ സിന്‍ഡി പറഞ്ഞു. അമ്മയെ കണ്ടിട്ട് തനിക്ക് പോലും തിരിച്ചറിയാന്‍ കഴിഞ്ഞില്ല. രണ്ട് കണ്ണുകളും വീര്‍ത്താണിരിക്കുന്നതെന്നും തലച്ചോറില്‍ രക്തസ്രാവമുണ്ടെന്നും മകള്‍ പറയുന്നു.