2 മാസത്തിനുള്ളിൽ നഷ്ടപ്പെട്ടത് 7 കോടി; സമ്പന്ന സിംഹാസനം വിട്ട് നൽകാതെ ഇലോൺ മസ്‌ക്

By: 600007 On: Mar 2, 2025, 4:04 PM

 

 

ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനാണ് ഇലോൺ മസ്‌ക്. 2021 ജനുവരിയിലാണ് ഇലോൺ മസ്‌ക് സമ്പന്ന പട്ടികയിൽ ഇടം നേടിയത്. അന്ന് മുതലുള്ള പദവി മസ്‌ക് ആർക്കും വിട്ടുകൊടുക്കാതെ ഇപ്പോഴും നിലനിർത്തുന്നു. 351 ബില്യൺ ഡോളർ അതായത് ഏകദേശം 30.70 ലക്ഷം കോടി രൂപയാണ് മസ്കിന്റെ ആസ്തി. എന്നാൽ 2025 തുടങ്ങി രണ്ട് മാസം പിന്നിടുമ്പോഴേക്കും ഇലോൺ മസ്കിന് നഷ്ടമായത് 81 ബില്യൺ ഡോളർ ആണ് അതായത് ഏകദേശം 7 ലക്ഷം കോടിയിൽ കൂടുതൽ രൂപ. 

എങ്ങനെയാണ് ഇലോൺ മസ്‌ക് ധനിക പദവിയിൽ തന്നെ തുടരുന്നത്? 

ഇലോൺ മസ്‌കിന്റെ ആസ്‌തിക്ക് പിന്നിലുള്ള കാരണം സ്‌പേസ് എക്‌സിലെ വരുമാനമാണ്.കമ്പനിയുടെ ഏകദേശം 42% ഓഹരികൾ ഒരു ട്രസ്റ്റ് വഴി അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. 2024 ഡിസംബറിൽ സ്‌പേസ് എക്‌സിന്റെ മൂല്യം ഏകദേശം 350 ബില്യൺ ഡോളറായിരുന്നു. സ്‌പേസ് എക്‌സിൽ നിന്നുള്ള മസ്‌കിന്റെ സമ്പത്ത് 136 ബില്യൺ ഡോളറാണ്.

ലോകത്തിലെ ഏറ്റവും മൂല്യവത്തായ കാർ നിർമ്മാതാക്കളായ ടെസ്‌ലയുടെ  ഉടമസ്ഥതയാണ് മസ്‌കിന്റെ ആസ്തിയുടെ രണ്ടാമത്തെ കാരണം. കമ്പനിയുടെ ഏകദേശം 13% അദ്ദേഹത്തിന് സ്വന്തമാണ്, 2025 ഫെബ്രുവരി 28 ലെ കണക്കുകൾ അനുസരിച്ച് ഇത് 942.37 ബില്യൺ ഡോളറായി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിന്റെ 79% ഓഹരികളും മസ്കിന്റെ സ്വന്തമാണ്. കൂടാതെ, എക്സ്എഐ, ദി ബോറിംഗ് കമ്പനി, ന്യൂറലിങ്ക് എന്നിവയിലും മസ്കിന് ഓഹരികളുണ്ട്, ഇവയ്ക്ക് യഥാക്രമം 22.6 ബില്യൺ ഡോളർ, 3.33 ബില്യൺ ഡോളർ, 2.07 ബില്യൺ ഡോളർ മൂല്യമുണ്ട്.