ഗാസ വെടിനിർത്തൽ: കയ്റോ ചർച്ച പരാജയം

By: 600007 On: Mar 2, 2025, 4:29 AM

 

കയ്റോ ∙ ഗാസ വെടിനിർത്തൽ രണ്ടാം ഘട്ട ചർച്ച എങ്ങുമെത്താതെ പിരിഞ്ഞു. ഇസ്രയേൽ പ്രതിനിധികൾ മടങ്ങിയതോടെ ചർച്ച തുടരുമോ എന്നതിലും ഉറപ്പില്ല. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു സുരക്ഷാ കാബിനറ്റ് യോഗംവിളിച്ചിട്ടുണ്ട്. യുഎസ്, ഈജിപ്ത്, ഖത്തർ എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിലാണു ചർച്ച

ജനുവരിയിൽ 3 ഘട്ട വെടിനിർത്തലിനു ഇസ്രയേലും ഹമാസും ധാരണയായിരുന്നുവെങ്കിലും രണ്ടാം ഘട്ടത്തിലേക്കു പോകുന്നതിനു പകരം ഒന്നാംഘട്ടം നാലാഴ്ച കൂടി നീട്ടാനാണ് ഇസ്രയേൽശ്രമിക്കുന്നത്. ഹമാസ് ഇതിനോടു യോജിക്കുന്നില്ല മാരകശേഷിയുള്ള ബോംബുകൾ, മറ്റ് ആയുധങ്ങൾ, ബുൾഡോസർ എന്നിവയടക്കം ഇസ്രയേലിനുള്ള 300 കോടിഡോളറിന്റെ സൈനിക സഹായം കൂടി ഇതിനിടെ യുഎസ് പ്രഖ്യാപിച്ചു. അടുത്ത വർഷമാണു ആയുധ വിതരണം ആരംഭിക്കുക. ഇതിലൊരു ഭാഗം അടിയന്തരമായി കൈമാറാനാണു പദ്ധതി