പ്രധാനമന്ത്രിയുടെ വസതിയിൽ പലചരക്കുകൾക്കായി ചെലവിട്ടത് വൻ തുകയെന്ന് രേഖകൾ. 157,642 ഡോളർ ചെലവഴിച്ചതായാണ് പ്രിവി കൗൺസിൽ ഓഫീസ് രേഖകൾ വെളിപ്പെടുത്തുന്നത്.
2021 നും 2022 നും ഇടയിൽ ഉള്ള കണക്കുകൾ ആണിത്. 2021-22ൽ $76,214ഉം 2022-23ൽ $81,428ഉം, ആണ് ഇതിനായി ചെലവിട്ടത്. ആഴ്ചയിൽ 1515 ഡോളറോളം വരുന്ന ഈ തുക നികുതിദായകരുടെ ബാധ്യതയായി മാറുന്നതിനനെതിരെ വിമർശനം ഉയരുന്നുണ്ട്.
പ്രധാനമന്ത്രി പലചരക്ക് സാധനങ്ങൾക്കായി ചെലവഴിക്കുന്ന തുക നികുതിദായകർ കൊടുക്കേണ്ടി വരുന്ന രീതി മാറേണ്ടതുണ്ടെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. സർക്കാർ ചെലവുകളിൽ സുതാര്യത മെച്ചപ്പെടുത്തേണ്ടതുണ്ട്. അടുത്ത പ്രധാനമന്ത്രിയാകാൻ ആഗ്രഹിക്കുന്ന ഏതൊരാളും പലചരക്ക് സാധനങ്ങളുടെ ബില്ല് നികുതിദായകരെക്കൊണ്ട് കൊടുപ്പിക്കാതിരിക്കാൻ പ്രതിജ്ഞാബദ്ധരായിരിക്കണമെന്നും അവർ പറയുന്നു. പ്രധാനമന്ത്രിയുടെ വസതികളിൽ നടന്ന പരിപാടികളുടെ എണ്ണവും ഇത് സംബന്ധിച്ച രേഖകളിലുണ്ട്. എന്നാൽ ആ പരിപാടികൾ എന്തായിരുന്നുവെന്നും അവ എപ്പോൾ നടന്നുവെന്നത് സംബന്ധിച്ച വിശദാംശങ്ങൾ നൽകിയിട്ടില്ല. ഇതും വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്. ഡൽഹൌസി സർവ്വകലാശാലയുടെ 2023ലെ റിപ്പോർട്ട്പ്രകാരം ഒരു കനേഡിൻ കുടുംബം ആഴ്ചയിൽ പലചരക്കുകൾക്കായി ചലവിടുന്നത് 288 ഡോളറാണ്. പ്രധാനമന്ത്രിയുടെ വസതികളിൽ ചെലവാക്കിയതിൻ്റെ അഞ്ചിലൊന്ന് മാത്രമാണിത്. 2022ലെ കണക്കനുസരിച്ച് ഒരു ശരാശരി കാനഡക്കാരൻ്റെ വരുമാനം 73147.36 ഡോളറാണ്. എന്നാൽ പ്രധാനമന്ത്രിയുടെ ശമ്പളം പ്രതിവർഷം 406200 ഡോളറാണ്.