15 വര്‍ഷത്തിനിടയില്‍ ഏറ്റവും തീവ്രമായ ഫ്‌ളൂ സീസണാണ് ഈ വര്‍ഷത്തേത്. ഫ്‌ളൂ കഠിനമാകുമ്പോള്‍ അത് രോഗികളില്‍ പ്രത്യേകിച്ച് കുട്ടികളില്‍ അപൂര്‍വ്വവും ജീവന് അപകടസാധ്യതയുള്ളതുമായ മസ്തിഷ്‌ക പ്രത്യാഘാതങ്ങളുണ്ടാക്കാന്‍ സാധ്യത വര്‍ധിപ്പിക്കുന്നുവെന്ന് അമേരിക്കയിലെ ആരോഗ്യ വിദഗ്ധര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍(സിഡിസി) കണക്കുകള്‍ പ്രകാരം ഈ ശൈത്യകാലത്ത് ഇതുവരെ 86 കുട്ടികള്‍ ഉള്‍പ്പെടെ 19,000 പേര്‍ പനി ബാധിച്ച് മരിച്ചു. മരിച്ചവരില്‍ ഒമ്പത് കുട്ടികള്‍ക്ക് മസ്തിഷ്‌കത്തില്‍ അണുബാധമൂലമുണ്ടായ സങ്കീര്‍ണതകള്‍ അനുഭവിച്ചതായാണ് റിപ്പോര്‍ട്ട്. അത്തരം കൂടുതല്‍ കേസുകളുണ്ടെങ്കില്‍ അവ അന്വേഷിക്കാനും സംസ്ഥാന ആരോഗ്യ വകുപ്പുകളോട് സിഡിസി ആവശ്യപ്പെട്ടിട്ടുണ്ട്.