കാനഡയിലെ എക്സ്പ്രസ് എൻട്രി ഇമിഗ്രേഷൻ പ്രോഗ്രാമിൽ മാറ്റങ്ങൾ വരുന്നു

By: 600110 On: Mar 1, 2025, 1:53 PM

കാനഡയിലെ എക്സ്പ്രസ് എൻട്രി ഇമിഗ്രേഷൻ പ്രോഗ്രാമിൽ  മാറ്റങ്ങൾ വരുന്നു. IRCC ഈ വർഷത്തെ പുതിയ  എക്സ്പ്രസ് എൻട്രി വിഭാഗങ്ങൾ പ്രഖ്യാപിച്ചു. രാജ്യത്തിൻ്റെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി കാനഡയുടെ എക്സ്പ്രസ് എൻട്രി സംവിധാനവും മാറിക്കൊണ്ടിരിക്കുകയാണ് എന്ന് ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ  പറഞ്ഞു. ആവശ്യക്കാരുള്ള  മേഖലകളിൽ നിന്നുള്ള തൊഴിലാളികളെയും പ്രൊഫഷണലുകളെയും ഉൾപ്പെടുത്തി കൂടുതൽ ചലനാത്മകമായ ഒരു തൊഴിൽ ശക്തി സൃഷ്ടിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 

താഴെ പറയുന്ന വിഭാഗങ്ങളാണ് ഇത്തവണ എക്സ്പ്രസ് എൻട്രി ഇമിഗ്രേഷൻ പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിനായി ഇൻവിറ്റേഷൻ റൗണ്ടുകൾ നടത്തുമെന്നും IRCC അറിയിച്ചു.

1. ഫ്രഞ്ച് ഭാഷാ പ്രാവീണ്യം

2' ആരോഗ്യ സംരക്ഷണവും സാമൂഹിക സേവനങ്ങളും

കുടുംബ ഡോക്ടർമാർ
നഴ്‌സ് പ്രാക്ടീഷണർമാർ
ദന്തഡോക്ടർമാർ
ഫാർമസിസ്റ്റുകൾ
മനഃശാസ്ത്രജ്ഞർ
കൈറോപ്രാക്റ്റർമാർ

3. ട്രേഡുകൾ

മരപ്പണിക്കാർ
പ്ലംബർമാർ
കോൺട്രാക്ടർമാർ

4. വിദ്യാഭ്യാസം

അധ്യാപകർ
ചൈൽഡ് കെയർ അധ്യാപകർ
വികലാംഗരുടെ ഇൻസ്ട്രക്ടർമാർ

ഈ വർഷം കാനഡയിൽ പ്രവർത്തിപരിയമുള്ള ഉദ്യോഗാർത്ഥികളുടെ സ്ഥിര താമസ അപേക്ഷകൾക്കായിരിക്കും മുൻഗണന നല്കുകയെന്ന് IRCC കൂട്ടിച്ചേർത്തു. സുസ്ഥിര വളർച്ചയും സാമ്പത്തിക അഭിവൃദ്ധിയും കൈവരിക്കുന്നതിനുള്ള മാറ്റങ്ങളുടെ ഭാഗമായി ആരോഗ്യ സംരക്ഷണം, നിർമ്മാണം, വിദ്യാഭ്യാസം തുടങ്ങിയ മുൻഗണനാ മേഖലകളിൽ പ്രാവീണ്യമുള്ള കുടിയേറ്റക്കാരെ തിരഞ്ഞെടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഇമിഗ്രേഷൻ വകുപ്പും വ്യക്തമാക്കിയിട്ടുണ്ട്.