താപനില ഉയരുന്നു; ബീസി, ആല്‍ബെര്‍ട്ട പ്രവിശ്യകളില്‍ ഹിമപാത മുന്നറിയിപ്പ് നല്‍കി അവലാഞ്ച് കാനഡ 

By: 600002 On: Mar 1, 2025, 11:00 AM

 

 

താപനില ഉയരാന്‍ തുടങ്ങിയതിനാല്‍ ബ്രിട്ടീഷ് കൊളംബിയ, ആല്‍ബെര്‍ട്ട പ്രവിശ്യകളില്‍ ശക്തമായ ഹിമപാത മുന്നറിയിപ്പ് നല്‍കി അവലാഞ്ച് കാനഡ. മുന്നറിയിപ്പ് മാര്‍ച്ച് 3 വരെ ബാധകമായിരിക്കും. താപനില ഉയരുമ്പോള്‍ 30 സെന്റീമീറ്റര്‍ മുതല്‍ 100 സെന്റീമീറ്റര്‍ വരെ കട്ടിയുള്ള മഞ്ഞുപാളികള്‍ അടര്‍ന്നുവീഴുന്നത് അപകടസാധ്യത വര്‍ധിപ്പിക്കുമെന്ന് ഏജന്‍സി പറഞ്ഞു. 

ഇരുപ്രവിശ്യകളിലും സ്‌കീയിങിന് ഒരുങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അപകടസാധ്യത കുറയ്ക്കുന്നതിന് 30 ഡിഗ്രി താഴെയുള്ള ലോവര്‍ ആംഗിള്‍ ചരിവുകളില്‍ പറ്റിനില്‍ക്കാന്‍ അവലാഞ്ച് കാനഡ ശുപാര്‍ശ ചെയ്യുന്നു. കൂടാതെ, ഹിമപാത സാധ്യത കുറഞ്ഞ സ്ഥലങ്ങള്‍ തെരഞ്ഞെടുക്കണമെന്നും ഏജന്‍സി നിര്‍ദ്ദേശിച്ചു.