റഷ്യയുടെ അധിനിവേശത്തെ തുടര്‍ന്ന് പലായനം ചെയ്ത് കാനഡയിലെത്തിയ ഉക്രേനിയന്‍ പൗരന്മാര്‍ക്കുള്ള താല്‍ക്കാലിക വിസ അപേക്ഷാ സമയപരിധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി കാനഡ. കാനഡ-ഉക്രെയ്ന്‍ ഓഥറൈസേഷന്‍ ഫോര്‍ എമര്‍ജന്‍സി ട്രാവല്‍ പ്രോഗ്രാമിന് കീഴില്‍ പുതിയതോ പുതുക്കിയതോ ആയ ജോലിക്കും പഠനാനുമതികള്‍ക്കും അപേക്ഷിക്കാനുള്ള പുതിയ സമയപരിധി 2026 മാര്‍ച്ച് 31 വരെ നീട്ടിയതായി ഇമിഗ്രേഷന്‍ വകുപ്പ് അറിയിച്ചു. നിലവില്‍ ഈ പ്രോഗ്രാം വഴി ഏകദേശം 300,000 ഉക്രേനിയന്‍ പൗരന്മാര്‍ കാനഡയില്‍ എത്തിയിട്ടുണ്ട്.