അമേരിക്കൻ സൈന്യത്തിൽ ട്രാൻസ്ജെൻഡർ സൈനികർ വേണ്ട, ഒഴിവാക്കാനുള്ള നീക്കം ശക്തമാക്കി ട്രംപ് ഭരണകൂടം

By: 600007 On: Feb 28, 2025, 6:10 AM

 

ന്യൂയോർക്ക്: യു എസ് സൈന്യത്തിലെ ട്രാൻസ്ജെൻഡർ സൈനികരെ സർവീസിൽ നിന്ന് ഒഴിവാക്കാനുള്ള നീക്കവുമായി ട്രംപ് ഭരണകൂടം. ട്രാൻസ്ജെൻഡർ വ്യക്തികളെ സൈന്യത്തിൽ ചേർക്കില്ലെന്ന് ട്രംപ് അധികാരമേറ്റതിനു പിന്നാലെ പെന്‍റഗൺ വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് നിലവിൽ സർവീസിലുള്ള ട്രാൻസ്ജെൻഡർ സൈനികരെ രണ്ടു മാസത്തിനുള്ളിൽ ഒഴിവാക്കാനുള്ള നടപടി പെന്‍റഗൺ പ്രഖ്യാപിച്ചത്. ട്രാൻസ്ജെൻഡർ സൈനികരെ കണ്ടെത്താനുള്ള നടപടിക്രമം 30 ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കും. യു എസ് സൈന്യത്തിൽ 15000 ട്രാൻസ്ജെൻഡറുകൾ ജോലി ചെയ്യുന്നുണ്ട്