സാമ്പത്തിക അനിശ്ചിതത്വങ്ങൾക്ക് ഇടയിൽ ആൽബർട്ടക്കാർക്ക് ആദായ നികുതി ഇളവുകൾ ലഭിച്ചേക്കാൻ സാധ്യത.
ആൽബെർട്ടയുടെ വരാനിരിക്കുന്ന ബജറ്റിൽ രണ്ട് വർഷം മുമ്പ് വാഗ്ദാനം ചെയ്ത ആദായനികുതി ഇളവുകൾ ഉൾപ്പെട്ടേക്കാം എന്നാണ് സൂചന. സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കൊപ്പം എണ്ണവിലയും പ്രതീക്ഷിച്ചതിനേക്കാൾ കുറഞ്ഞെങ്കിലും ഇളവുകൾ അനുവദിച്ചേക്കുമെന്നാണ് റിപ്പോർട്ട്
യുസിപി സർക്കാർ 2025 ലെ ബജറ്റ് അവതരിപ്പിക്കുന്നതിന് മുൻപായാണ് ആദായനികുതി ഇളവുകൾ പരിഗണിക്കുന്നുണ്ടെന്ന് ധനമന്ത്രി വ്യക്തമാക്കിയത്. പ്രവിശ്യ നേരിടുന്ന അനിശ്ചിതത്വം വളരെ കൂടുതലാണെന്നും ഇത് ആൽബെർട്ടക്കാരെയും അലട്ടുന്നുണ്ടെന്നും ധനമന്ത്രി നേറ്റ് ഹോർണർ പറഞ്ഞു. പ്രചരണ സമയത്തെ ഡാനിയേൽ സ്മിത്തിൻ്റെ വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു നികുതി കുറയ്ക്കുക എന്നത്. എന്നാൽ 2024ലെ മിച്ച ബജറ്റിൽ നികുതി ഇളവുകൾ ഉൾപ്പെടുത്തിയിരുന്നില്ല. ഇതാണ് ഇപ്പോൾ അനുവദിക്കാൻ ഒരുങ്ങുന്നത്. ചെലവുകൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ നികുതിയിളവ് ആൽബെർട്ടൻ ജനതയെ സംബന്ധിച്ച് ആശ്വാസമാകും. എന്നാൽ മുഴുവൻ സാമ്പത്തിക പ്രതിസന്ധികളും ഇത് കൊണ്ട് തരണം ചെയ്യാൻ കഴിയില്ലെന്നും ചിലർ അഭിപ്രായപ്പെട്ടു.