കാനഡയില്‍ അഞ്ചാംപനി വ്യാപിക്കുന്നു. ഈ വര്‍ഷം ഇതുവരെ രാജ്യത്ത് 95 അഞ്ചാം പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി പബ്ലിക് ഹെല്‍ത്ത് ഏജന്‍സി ഓഫ് കാനഡ അറിയിച്ചു. കഴിഞ്ഞയാഴ്ച ക്യുബെക്ക്, ഒന്റാരിയോ, മാനിറ്റോബ എന്നിവടങ്ങളില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ചീഫ് പബ്ലിക് ഹെല്‍ത്ത് ഓഫീസര്‍ ഡോ. തെരേസ ടാം പറഞ്ഞു. വാക്‌സിനേഷന്‍ സ്വീകരിച്ചില്ലെങ്കില്‍ അഞ്ചാം പനി പടര്‍ന്നുപിടിക്കുമെന്നതിന്റെ തെളിവാണ് നിലവിലെ കേസുകളെന്ന് തേരേസ ടാം മാധ്യമങ്ങളോട് പറഞ്ഞു.
ഒന്റാരിയോയിലും ക്യുബെക്കിലും അഞ്ചാം പനി കേസുകളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് പിഎച്ച്എസി പറഞ്ഞു. നിരവധി കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ ലഭിക്കാത്തതിനാല്‍ കമ്മ്യൂണിറ്റികളിലും സ്‌കൂളുകളിലും അഞ്ചാം പനി പടരാന്‍ സാധ്യത കൂടുതലാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ അഞ്ചാം പനി ഗുരുതരമാകാനുള്ള സാധ്യത കൂടുതലാണ്. അഞ്ചാം പനിക്ക് ചികിത്സയില്ലാത്തതിനാല്‍ പ്രതിരോധ കുത്തിവെപ്പ് എടുക്കുക എന്നതാണ് ഏറ്റവും നല്ല പ്രതിരോധ മാര്‍ഗമെന്നും ആരോഗ്യ വിദഗ്ധര്‍ അറിയിച്ചു.