പൂമ്പൊടിയിൽ നിന്ന് അലർജി ഉണ്ടാകുന്നവർക്ക് മുന്നറിയിപ്പുമായി വിദഗ്ധർ . വാൻകൂവറിൽ, വിക്ടോറിയ എന്നിവിടങ്ങളിൽ ഗണ്യമായ രീതിയിൽ പൂമ്പൊടി വർദ്ധന ഉണ്ടാകുമെന്നാണ് അലർജി ബാധിതർക്ക് മുന്നറിയിപ്പ് നൽകുന്നത്.
കാനഡയിലെ വിവിധ സ്ഥലങ്ങളിൽ വായുവിലൂടെയുള്ള പരാഗണം നിരീക്ഷിക്കുന്ന എയറോബയോളജി റിസർച്ച് ലബോറട്ടറീസ് ആണ് മുന്നറിയിപ്പ് നൽകുന്നത്. ആൽഡർ, ഹേസൽ, എൽമ്, സെഡാർ എന്നീ മരങ്ങളുടെ പൂമ്പൊടിയുടെ അളവ് അന്തരീക്ഷത്തിൽ ഇപ്പോൾ കുറവാണ്. എന്നാൽ ചൂട് കാലാവസ്ഥ എത്തുന്നതോടെ ഇതിൽ മാറ്റം വരുമെന്ന് ഗവേഷണ ലാബിന്റെ ഡയറക്ടർ ഡാനിയേൽ കോട്സ് ഒരു വാർത്താക്കുറിപ്പിൽ പറഞ്ഞു. എയറോബയോളജി റിസർച്ച് ലബോറട്ടറീസിൻ്റെ റിപ്പോർട്ട് പ്രകാരം, പതിറ്റാണ്ടുകളായി രാജ്യത്തുടനീളം പൂമ്പൊടിയുടെ അളവ് വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനമാണ് ഇതിന് കാരണമെന്ന് വിദഗ്ധർ പറയുന്നു