ഒന്റാരിയോയില്‍ പ്രോഗ്രസീവ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും ലിബറല്‍ പാര്‍ട്ടിയും ദ്വൈവാര്‍ഷിക സമയമാറ്റം അവസാനിപ്പിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, ഇക്കാര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് എന്‍ഡിപി അറിയിച്ചു. 2020 നവംബറില്‍ ഫോര്‍ഡ് സര്‍ക്കാര്‍ ദ്വിവത്സര സമയ മാറ്റം അവസാനിപ്പിക്കുന്ന ബില്‍ പാസാക്കിയിരുന്നു. ഒന്റാരിയോയെ ഡേലൈറ്റ് സേവിംഗ് ടൈമില്‍ സ്ഥിരമാക്കി മാറ്റുന്നതിനായിരുന്നു ഇത്. ബില്ലിന് റോയല്‍ അസന്റ് ലഭിച്ചെങ്കിലും, ന്യൂയോര്‍ക്കിലും ക്യുബെക്കിലും സമാനമായ മാറ്റം വരുത്തുന്നതിനാല്‍ ഇതുവരെ നിയമമായി പ്രഖ്യാപിച്ചില്ല.
ഒന്റാരിയോയില്‍ വര്‍ഷത്തില്‍ രണ്ട് തവണ ക്ലോക്കിലെ സമയം മാറ്റുന്നത് 1918 ലാണ് ആരംഭിച്ചത്. നിലവില്‍, ഡേലൈറ്റ് സേവിംഗ് ടൈം പാലിക്കുന്നത് നിര്‍ണയിക്കേണ്ടത് പ്രവിശ്യകളും ടെറിറ്ററികളുമാണ്. മാര്‍ച്ച് 9 ഞായറാഴ്ചയാണ് ഡേലൈറ്റ് സേവിംഗ് ടൈം വീണ്ടും ആരംഭിക്കുന്നത്.