ഇതുവരെ 2.3 മില്യണ്‍; ട്രെന്‍ഡിംഗ് നമ്പര്‍ 1 ആയി 'തുടരും' സോംഗ്

By: 600007 On: Feb 26, 2025, 8:01 AM

 

മോഹന്‍ലാലിന്‍റെ അപ്കമിംഗ് റിലീസുകളില്‍ ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരിക്കുന്ന ഒന്നാണ് തുടരും. ചിത്രത്തിലെ ആദ്യ സിംഗിള്‍ 21 ന് പുറത്തെത്തിയിരുന്നു. യുട്യൂബില്‍ ഇതിനകം 2.3 മില്യണിലധികം കാഴ്ചകളാണ് ഗാനത്തിന് ലഭിച്ചത്. ഇപ്പോഴിതാ സംഗീത വിഭാഗത്തില്‍ ട്രെന്‍ഡിംഗ് നമ്പര്‍ 1 ആയിരിക്കുകയുമാണ് ഗാനം. കണ്‍മണിപ്പൂവേ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഹരിനാരായണന്‍ ബി കെ ആണ്. ജേക്സ് ബിജോയ് ആണ് സംഗീതം. എം ജി ശ്രീകുമാര്‍ ആണ് പാടിയിരിക്കുന്നത്. 

പല ഷെഡ്യൂളുകളായി നടന്ന 99 ദിവസത്തെ ചിത്രീകരണമാണ് സിനിമയ്ക്കായി നടന്നത്. രജപുത്രയുടെ ബാനറിൽ എം രഞ്ജിത്ത് ആണ് നിര്‍മ്മാണം.  ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. ഷാജി കുമാര്‍ ആണ് ഛായാ​ഗ്രഹണം. എഡിറ്റിം​ഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സം​ഗീതം ജേക്സ് ബിജോയ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ​ഗോവിന്ദ്, കലാസംവിധാനം ​ഗോകുല്‍ ദാസ്, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് പട്ടണം റഷീദ്, നിര്‍മ്മാണ നിയന്ത്രണം ഡിക്സണ്‍ പൊടുത്താസ്, കോ ഡയറക്ടര്‍ ബിനു പപ്പു. ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല