ട്രംപിന്‍റെ രണ്ടാം ഭരണത്തില്‍ എലോണ്‍ മസ്കിനുണ്ടായ അപ്രമാദിത്വത്തില്‍ അസ്വസ്ഥരായത് ഡെമോക്രാറ്റുകൾ മാത്രമല്ല, റിപ്പബ്ലിക്കന്‍സ് കൂടിയാണ്. ഡോജ് എന്ന എലോണ്‍ മസ്കിന് കീഴിലുള്ള സ്ഥാപനം ഓരോ ദിവസവും ആയിരക്കണക്കിന് ആളുകളെയാണ് സര്‍ക്കാർ സര്‍വ്വീസില്‍ നിന്നും പിരിച്ച് വിടുന്നത്. ചില സ്ഥാപനങ്ങളിൽ നിന്നും, പ്രത്യേകിച്ച് ആണവോർജ്ജവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ നിന്നും വൈകീട്ട് പിരിച്ച് വിട്ടവരോട് അടുത്ത ദിവസം രാവിലെ വീണ്ടും തിരിച്ച് കയറാമോ എന്ന് ചോദിക്കുന്നതായും റിപ്പോര്‍ട്ടുകൾ പറയുന്നു. ജനം മസ്കിനെതിരെ പ്രതിഷേധം തുടങ്ങിയതായും റിപ്പോര്‍ട്ടുകൾ പറയുന്നു. ഇതിനിടെയാണ് ഒരു എഐ വീഡിയോ യുഎസ് സര്‍ക്കാറിന്‍റെ കീഴിലുള്ള ഭവന, നഗര വികസന വകുപ്പിന് കീഴിലെ ഒരു സ്ഥാപനത്തിലെ ടിവിയില്‍ ഒരു വീഡിയോ തിങ്കളാഴ്ച രാവിലെ പ്ലേ ചെയ്യപ്പെട്ടത്.