കാനഡയിൽ നിന്നുള്ള ഇറക്കുമതികൾക്ക് അടുത്തയാഴ്ച 25 ശതമാനം തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്

By: 600110 On: Feb 25, 2025, 2:21 PM

 

കാനഡയിൽ നിന്നുള്ള  ഇറക്കുമതികൾക്ക്  അടുത്തയാഴ്ച 25 ശതമാനം തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കാനഡ വളരെക്കാലമായി യുഎസിനെ പിണക്കിക്കൊണ്ടിരിക്കുകയാണ് എന്നും 
 ഇത് അവസാനിപ്പിക്കേണ്ട സമയമാണിതെന്നും ട്രംപ്  പറഞ്ഞു. ഫ്രഞ്ച് പ്രസിഡന്റിനൊപ്പം വൈറ്റ് ഹൗസിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ആണ്   താരിഫുകൾ നടപ്പിലാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ  വളരെ വേഗത്തിൽ പുരോഗമിക്കുന്നു എന്ന് ട്രംപ് പറഞ്ഞത്. 

താരിഫുകൾ  കൃത്യസമയത്ത്, ഷെഡ്യൂൾ പ്രകാരം മുന്നോട്ട് പോകുന്നു. വർഷങ്ങളായി തങ്ങളെ ദുരുപയോഗപ്പെടുത്തുകയായിരുന്നു എന്നും താരിഫിലൂടെ അമേരിക്കയെ സാമ്പത്തികമായി വീണ്ടെടുക്കാനും വ്യാപാര അസന്തുലിതാവസ്ഥ പരിഹരിക്കാനും സഹായിക്കുമെന്നും ട്രംപ് പറഞ്ഞു. ഊർജ്ജത്തിന് 10 ശതമാനവും മറ്റ് ഉത്പന്നങ്ങൾക്ക് 25 ശതമാനവും വരെ തീരുവ ചുമത്തുമെന്നായിരുന്നു ട്രംപ് ഈ മാസം ആദ്യം വ്യക്തമാക്കിയിരുന്നത്. പിന്നീട് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായുള്ള ചർച്ചയ്ക്ക് ശേഷം തീരുമാനം നീട്ടി വയ്ക്കുകയായിരുന്നു