ഗൂഗിൾ മാപ്പിൽ പ്രവിശ്യാ പാർക്കുകളെ സംസ്ഥാന പാർക്കുകൾ എന്ന് തെറ്റായി രേഖപ്പെടുത്തിയതായി പരാതി ഉയരുന്നു. കനേഡിയൻ സ്വത്വത്തിന് നേരെയുള്ള ആക്രമണമാണ് ഇതെന്നാണ് പലരുടെയും പ്രതികരണം. കനേഡിയൻ സംസ്കാരത്തിനും സ്വയംഭരണത്തിനും നേരെയുള്ള അമേരിക്കൻ ഭീഷണിയുടെ തുടർച്ചയായാണ് പലരും ഇതിനെ കാണുന്നത്.
പിശക് ശ്രദ്ധയിൽ പെട്ടതോടെ പലരും ഇത് എഡിറ്റ് ചെയ്യാൻ നിർദ്ദേശിച്ചിട്ടുണ്ട്. തെറ്റ് അടയാളപ്പെടുത്തുകയും അത് എഡിറ്റ് ചെയ്യാനും നിർദ്ദേശിച്ചും നിരവധി പേർ രംഗത്തെത്തി. കാനഡക്കാർ ആയിരിക്കുന്നതിൽ അഭിമാനിക്കുന്നുവെന്നും അമേരിക്കയിൽ നിന്നും വർദ്ധിച്ചുവരുന്ന ശത്രുതാപരമായ നിലപാടിന് എതിരെ തങ്ങളും അതേ നിലപാട് തന്നെ സ്വീകരിക്കുമെന്നും അഭിപ്രായം ഉയരുന്നുണ്ട്. എന്നാൽ സംസ്ഥാന, പ്രവിശ്യാ പാർക്കുകളിലെ സമാനതകൾ കാരണം ഗൂഗിളിന്റെ ബാക്കെൻഡ് സിസ്റ്റങ്ങളിൽ അവ പരസ്പരം മാറിമാറി ഉപയോഗിക്കാറുണ്ടെന്നാണ് ഗൂഗിൾ വക്താവിൻ്റെ വിശദീകരണം. പാർക്കുകളുടെ ലേബലുകൾ അപ്ഡേറ്റ് ചെയ്യാനുള്ള നടപടികൾ തുടരുകയാണെന്നും ഗൂഗിൾ അറിയിച്ചു.