ടാക്‌സ് സീസണ്‍: കാനഡയില്‍ താമസിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട പ്രധാന തിയതികളും സമയപരിധികളും 

By: 600002 On: Feb 24, 2025, 2:43 PM

 

 

ടാക്‌സ് ഫയലിംഗ് സീസണ്‍ അടുത്തെത്തി. കാനഡയില്‍ ടാക്‌സ് അടയ്ക്കാനുള്ള തിയതികളും സമയപരിധികളും ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. കൃത്യസമയത്ത്‌ നികുതികള്‍ അടയ്ക്കുന്നതിലൂടെ പിഴയും പലിശയും ഒഴിവാക്കാമെന്ന് കാനഡ റെവന്യു ഏജന്‍സി മുന്നറിയിപ്പ് നല്‍കുന്നു. 

സിആര്‍എ നെറ്റ്ഫയല്‍ അല്ലെങ്കില്‍ ഓണ്‍ലൈന്‍ ടാക്‌സ് ഫയലിംഗ് സര്‍വീസ് ആരംഭിക്കുന്നത് ഫെബ്രുവരി 24 തിങ്കളാഴ്ചയാണ്. സിആര്‍എ അനുസരിച്ച്, ചില നിയന്ത്രണങ്ങള്‍ ഒഴികെ മിക്ക നികുതിദായകര്‍ക്കും നെറ്റ്ഫയല്‍ ലഭ്യമാണ്. കനേഡിയന്‍ തൊഴിലുടമകള്‍ക്കും സിആര്‍എയ്ക്കും ജീവനക്കാരുടെ T4, T4A, T5  എന്നിവ വിതരണം ചെയ്യാനുള്ള അവസാന ദിവസം ഫെബ്രുവരി 28 വെള്ളിയാഴ്ചയാണ്. 2024 നികുതി വര്‍ഷത്തേക്കുള്ള RRSP യിലേക്ക് സംഭാവന നല്‍കാനുള്ള സമയപരിധി മാര്‍ച്ച് 3 തിങ്കളാഴ്ചയാണ്. കാനഡയില്‍ താമസിക്കുന്നവര്‍ എല്ലാവര്‍ക്കും നികുതി ഫയല്‍ ചെയ്യാനുള്ള അവസാന തിയതി ഏപ്രില്‍ 30 ആണ്. സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക് ജൂണ്‍ 16 ആണ് നികുതി ഫയല്‍ ചെയ്യാനുള്ള അവസാന തിയതി.